ധനുഷ് ചിത്രം തിരുചിത്രമ്പല൦ കേരളത്തിൽ മാജിക് ഫ്രെയിംസ് പ്രദർശനത്തിന് എത്തിക്കും
Tiru Chitrambala

മിത്രൻ ജവഹർ സംവിധാനം ചെയ്യുന്ന തിരുചിത്രമ്പലത്തിലെ നാലാമത്തെ ഗാനം  റിലീസ്ചെയ്തു .   ധനുഷ് ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന ചിത്രം ഓഗസ്റ്റ് 18ന് പ്രദർശനത്തിന് എത്തും. ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് മാജിക് ഫ്രെയിംസ് ആണ്.

മുമ്പ് യാരാടി നീ മോഹിനി, കുട്ടി, ഉത്തമപുത്രൻ എന്നീ ചിത്രങ്ങൾക്ക് ധനുഷിനൊപ്പം ഒന്നിച്ച മിത്രൻ ജവഹർ ആണ് തിരുചിത്രമ്പലം സംവിധാനം ചെയ്യുന്നത്. റാഷി ഖന്നയെ കൂടാതെ നിത്യ മേനോൻ, പ്രിയ ഭവാനി ശങ്കർ എന്നിവരും നായികമാരായി എത്തുന്നു. പ്രകാശ് രാജ്, ഭാരതിരാജ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

സൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദറും ഛായാഗ്രഹണം ഓം പ്രകാശും നിർവ്വഹിക്കുന്നു. നിർമ്മാതാക്കൾ ഇതുവരെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജൂലൈ അവസാനത്തോടെ ചിത്രം തിയേറ്ററുകളിലെത്തുമെന്ന ഊഹാപോഹങ്ങൾ ശക്തമാണ്.
 

Share this story