‘ശാകുന്തള’ത്തിലെ ദേവ് മോഹന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു

google news
Sakundalam
‘ശകുന്തള’യുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം.

കാളിദാസന്റെ ‘അഭിജ്ഞാന ശാകുന്തള’ത്തെ ആസ്‍പദമാക്കി ഒരുങ്ങുന്ന സിനിമയിൽ ‘ശകുന്തള’യാകുന്നത് തെന്നിന്ത്യൻ താരം സാമന്തയാണ്. ‘ദുഷ്യന്തനാ’യെത്തുന്നത് മലയാളത്തിന്റെ യുവ താരം ദേവ് മോഹനാണ്. ‘ദുഷ്യന്ത’നായിട്ടുള്ള ദേവ് മോഹന്റെ ഫസ്റ്റ് ലുക്ക് ‘ശാകുന്തളം’ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെയാണ് ദേവ് മോഹൻ വെള്ളിത്തിരയിലെത്തിയത്. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ‘ശാകുന്തളം’ ഗുണശേഖര്‍ ആണ് സംവിധാനം ചെയ്യുന്നത്. ‘ശകുന്തള’യുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം. മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ക്കുള്ള ദേശീയ പുരസ്‍കാരം രണ്ടു തവണ നേടിയ നീതു ലുല്ലയാണ് ‘ശകുന്തള’യായി അഭിനയിക്കുന്ന സാമന്തയെ ഒരുക്കുന്നത്.

Tags