ഷമീർ ഒരുക്കുന്ന ‘ഒരു ജാതി മനുഷ്യൻ’; ഡിസംബർ 2ന് തീയേറ്റർ റിലീസിന് ഒരുങ്ങുന്നു....

dbdj

വേ ടൂ ഫിലിംസ് എന്റർടൈൻമെന്റ്സ്ന്റെ ബാനറിൽ കെ ഷെമീർ തിരക്കഥ എഴുതി സംവിധാനം നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഒരു ജാതി മനുഷ്യൻ'. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഡിസംബർ 2ന് തീയേറ്റർ റിലീസ്സായാണ് ചിത്രം എത്തുന്നത്. മലയാളത്തിലെ കരുത്തുറ്റ അഭിനേതാക്കളോടൊപ്പം പുതുമുഖ താരങ്ങങ്ങളും അണി നിരക്കുന്ന,'ഒരു ജാതി മനുഷ്യൻ 'എന്ന സിനിമ, ടൈറ്റിൽ സൂചിപ്പിക്കുന്ന പോലെ തന്നെ സമൂഹത്തിലെ മാറ്റങ്ങൾ യുവ തലമുറയിൽ പല രീതിയിലും മാറ്റം വരുത്തുന്നു എന്ന ആശയമാണ് സിനിമയിലൂടെ പറയുക.

ജയിംസ് ഏലിയാ,  ശിവജി ഗുരുവായൂർ, ബൈജു എഴുപുന്ന, നിയാസ് ബക്കർ, വിനോദ് കെടാമംഗലം, ലിഷോയ്, അരിസ്റ്റോ സുരേഷ്,  എന്നിവരോടൊപ്പം ഒരുപിടി പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തന്നു. റിലീസിന് തയ്യാറെടുത്തിരിക്കുന്ന ചിത്രത്തിന് U/A സർട്ടിഫിക്കേറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ക്യാരക്ടർ പോസ്റ്ററുകൾ, ടീസർ, ഗാനങൾ എന്നിവ ഇതിനോടകം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിൻ്റെ ഛായാഗ്രഹണം, എഡിറ്റിംഗ്  തുടങ്ങിയവ സുൽഫി ഭൂട്ടോയാണ് നിർവഹിച്ചത്. റഫീക് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രേഖരൻ, സുഹൈൽ സുൽത്താൻ എന്നിവർ ആണ് ഗാനങ്ങൾക്ക് രചന നിർവഹിച്ചിരിക്കുന്നത്. മ്യൂസിക് യുനസീയോ ആണ് നിർവഹിക്കുന്നത്. നടൻ സിദ്ദിക്ക്, ഡോ.ജാസ്സി ഗിഫ്റ്റ്,
അൻവർ സാദത്ത്, എന്നിവരും ചിത്രത്തിൽ ആലപിച്ചിരിക്കുന്നു.
കലാസംവിധാനം: സന്തോഷ് കൊയിലൂർ, ചമയം: മനോജ് അങ്കമാലി, വസ്ത്രാലങ്കാരം: നൗഷാദ് മമ്മി, നൃത്തം: ശ്യാംജിത് - രസന്ത്, പ്രൊഡക്ഷൻ കൺട്രോളർ: സന്തോഷ് ചെറുപൊയ്ക, സംഘട്ടനം : റോബിൻജാ, ശബ്ദമിശ്രണം: ജെസ്വിൻ ഫെലിക്സ്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ്, പ്രൊഡക്ഷൻ ഡിസൈനർ: ഷംസി ഷെമീർ, സ്റ്റിൽസ്: നജീബ് - നിഷാബ് - ജോബിൻ, ഡിസൈൻസ്: രാഹുൽ രാജ്, പി ആർ ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ

Share this story