ബഷീറിന്റെയും മകൾ ആമിറയുടെയും സ്വപ്നങ്ങളുമായി 'ഡിയർ വാപ്പി'
Dear Vaappi

ക്രൗൺ ഫിലിംസിന്റെ ബാനറിൽ ഷാൻ തുളസീധരൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'ഡിയർ വാപ്പി'(Dear Vaappi ) എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ലാലിനൊപ്പം തിങ്കളാഴ്ച നിശ്ചയം ഫെയിം അനഘ നാരായണനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നിരഞ്ജ് മണിയൻപിള്ള രാജു, ശ്രീരേഖ (വെയിൽ ഫെയിം), ശശി എരഞ്ഞിക്കൽ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

കൈലാസ് മേനോൻ സംഗീതം നിർവ്വഹിക്കുന്ന ചിത്രത്തിൽ പാണ്ടികുമാർ ഛായാഗ്രഹണവും, പ്രവീൺ വർമ്മ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. ലിജോ പോൾ ചിത്രസംയോജനവും, എം ആർ രാജാകൃഷ്ണൻ ശബ്ദ മിശ്രണവും, അജയ് മങ്ങാട് കലാസംവിധാനവും, റഷീദ് അഹമ്മദ്‌ ചമയവും, അനീഷ് പെരുമ്പിലാവ് നിർമ്മാണ നിയന്ത്രണവും, ഷിജിൻ പി രാജ് നിശ്ചലഛായാഗ്രഹണവും നിർവഹിക്കുന്നു. 

ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിവരാണ്. ഒരുപാട് ആഗ്രഹങ്ങളുള്ള ടൈലർ ബഷീറിന്റെയും മോഡലായ മകൾ ആമിറയുടെയും ജീവിതയാത്രയാണ് ഡിയർ വാപ്പി എന്ന സിനിമയുടെ ഇതിവൃത്തം. തലശ്ശേരി, മാഹി, മൈസൂർ, മുംബൈ എന്നിവിടങ്ങളിലായിട്ടാണ് ഡിയർ വാപ്പി ചിത്രീകരിച്ചിരിക്കുന്നത്.

Share this story