മക്കളെ അടക്കി വളര്‍ത്തണം ; കാജോളിനും അജയ് ദേവ്ഗണിനുമെതിരെ സൈബര്‍സദാചാരവാദികള്‍

actress

ബോളിവുഡ് സൂപ്പര്‍താരങ്ങളായ അജയ്‌ദേവ്ഗണിന്റെയും കാജോളിന്റെയും മകള്‍ നൈസയും സുഹൃത്തുക്കളും ഒരുമിച്ചുള്ള പുതിയ വീഡിയോ സോഷ്യല്‍മീഡിയയില്‍ വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ക്കാണ് വഴി തെളിയിച്ചിരിക്കുന്നത്. മക്കളെ അടക്കി വളര്‍ത്തണം എന്ന തരത്തിലുള്ള അഭിപ്രായങ്ങളാണ് സൈബര്‍ സദാചാരവാദികളുടെ ഭാഗത്ത് നിന്നുയര്‍ന്നിരിക്കുന്നത്.
നൈസ,സുഹൃത്തുക്കളായ ഇബ്രാഹിം അലി ഖാന്‍, ഖുശി കപൂര്‍, മഹിക റാം പാല്‍ എന്നിവര്‍ക്കൊപ്പം ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കെടുത്ത ശേഷം നടന്നു വരുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. വസ്ത്ര ധാരണത്തിന്റെ പേരിലാണ് വിമര്‍ശനങ്ങള്‍ ആരംഭിച്ചതെങ്കിലും, നൈസ മദ്യപിച്ചിരുന്നു എന്ന ആരോപണവും ഒരു ഭാഗത്തു നിന്നുമുയര്‍ന്നു വന്നു.
മക്കളെ അജയും കാജോളും അച്ചടക്കത്തോടെ വളര്‍ത്തുന്നില്ല എന്ന തരത്തിലായി പിന്നീടുള്ള പ്രതികരണങ്ങള്‍. അച്ഛനും അമ്മയും ഒരുപാട് വര്‍ഷങ്ങള്‍ കൊണ്ട് നേടിയെടുത്ത പ്രസിദ്ധിയും, ബഹുമാനവുമാണ് ഈ പെണ്‍കുട്ടി പതിനഞ്ചു സെക്കന്‍ഡ് വീഡിയോ മൂലം നശിപ്പിച്ചു കളഞ്ഞത് എന്നായിരുന്നു ഒരു കമന്റ്.

Share this story