ചാക്കോച്ചന്റെ ‘ദേവദൂതർ പാടി’ ട്രെൻഡിങ്ങിൽ നമ്പർ വൺ : 9 മില്യൺ കാഴ്ചക്കാരുമായി മുന്നേറുന്നു
9 Million Viewers

രതീഷ് പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ  പുതിയ വീഡിയോ ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. മലയാളികളുടെ പ്രിയതാരം മമ്മൂക്കയുടെ ‘ “കാതോട് കാതോരം’ എന്ന ചിത്രത്തിലെ “ദേവദൂതർ പാടി’ എന്ന ഗാനം ‘ കുഞ്ചാക്കോ ബോബന്റെ ചുവടുകളുടെ അകമ്പടിയോടെ പുനരാവിഷ്കരിച്ചിരിക്കുന്നര്. ‘ദേവദൂതര്‍ പാടി’ എന്ന ​ഗാനം വീണ്ടും എത്തുന്നത് 37 വർഷങ്ങൾക്ക് ശേഷമാണ്.

ഇത്തവണ പാട്ടിന്റെ ഹൈലൈറ്റ് ചാക്കോച്ചന്റെ ഡിസ്കോ ഡാൻസ് ആയിരുന്നു. ചാക്കോച്ചൻറെ ഡാൻസ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ആരാധകർ പറയുന്നത്
ഉത്സവ പറമ്പുകളിലും മറ്റും ഇത്തരമൊരു കഥാപാത്രം ഉണ്ടാകുമെന്നും ആ വ്യക്തിയെ അതിമനോഹരമായാണ് ചാക്കോച്ചൻ അവതരിപ്പിച്ചതെന്നുമാണ്. എന്തായാലും ഗാനം യൂട്യൂബിൽ ഹിറ്റ് ആയി മാറിയിരിക്കുകയാണ്. ഗാനം 9 മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കി യൂട്യൂബിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍,കനകം കാമിനി കലഹം എന്നീ ചിത്രങ്ങള്‍ക്കു ശേഷം രതീഷ് പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകനായി എത്തുന്നത് .

നായിക ഗായത്രി ശങ്കര്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണിത്.നടുവിലെ കൊഞ്ചം പക്കത്തെ കാണോം,സൂപ്പര്‍ ഡീലക്സ് എന്നീ തമിഴ് ചിത്രങ്ങളില്‍ ഗായത്രി ശങ്കര്‍ അഭിനയിച്ചിട്ടുണ്ട് സന്തോഷ് ടി. കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രാകേഷ് ഹരിദാസാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
 

Share this story