സിബിഐ 5 റിലീസ് ഉടന്‍
cbi
കെ മധു സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം രചിച്ചത് എസ് എന്‍ സ്വാമി ആണ്

മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ സിബിഐ 5 ദി ബ്രെയിനിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. . കെ മധു സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം രചിച്ചത് എസ് എന്‍ സ്വാമി ആണ്. ഇതിന്റെ ടീസര്‍, പോസ്റ്ററുകള്‍ എന്നിവയെല്ലാം സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടുന്നുണ്ട്.
വളരെയധികം ജനശ്രദ്ധ നേടിയ ഒരു സിബിഐ ഡയറികുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നിവക്ക് ശേഷം ആ സീരീസില്‍ പുറത്തു വരാന്‍ പോകുന്ന അഞ്ചാമത്തേയും അവസാനത്തേയും ചിത്രമാണ് സിബിഐ 5, ദി ബ്രെയിന്‍.
ഇപ്പോഴിതാ, ഈ ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി എന്ന വിവരമാണ് വരുന്നത്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് നേടിയ ഈ ചിത്രത്തിന്റെ ദൈര്‍ഘ്യം രണ്ടു മണിക്കൂര്‍ മുപ്പത്തിയേഴു മിനിറ്റ് ആണെന്നും ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വരുന്ന മെയ് ഒന്നിന് ആവും ഈ ചിത്രം പുറത്തു വരിക എന്നാണ് സൂചന. 
 

Share this story