‘ബ്രഹ്‍മാസ്‍ത്ര’ 10 ദിവസത്തിനുള്ളില്‍ നേടിയത് 360 കോടി

google news
Brahmastra

വൻ ബജറ്റില്‍ ഇറങ്ങിയ പല സിനിമകളും സമീപകാലത്ത് പരാജയമായപ്പോള്‍ ബോളിവുഡ് രൂക്ഷ വിമര്‍ശനം നേരിട്ടിരുന്നു. പത്ത് ദിവസത്തിനുള്ളില്‍ വൻ കളക്ഷൻ നേടി വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയാണ് ഇപ്പോള്‍ ‘ബ്രഹ്‍മാസ്‍ത്ര’.

വൻ ബജറ്റില്‍ ഇറങ്ങിയ പല സിനിമകളും സമീപകാലത്ത് പരാജയമായപ്പോള്‍ ബോളിവുഡ് രൂക്ഷ വിമര്‍ശനം നേരിട്ടിരുന്നു. പത്ത് ദിവസത്തിനുള്ളില്‍ വൻ കളക്ഷൻ നേടി വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയാണ് ഇപ്പോള്‍ ‘ബ്രഹ്‍മാസ്‍ത്ര’.

ഇതുവരെ ഇന്ത്യൻ ബോക്സ് ഓഫീസില്‍ നിന്ന് ‘ബ്രഹ്‍മാസ്‍ത്ര’ കളക്ട് ചെയ്തിരിക്കുന്നത് 207.90 കോടിയാണ്. പത്ത് ദിവസത്തിനുള്ളില്‍ 360 കോടി രൂപയാണ് ചിത്രത്തിന്റെ ആഗോള കളക്ഷൻ. 2022ല്‍ ഏറ്റവും അധികം കളക്ഷൻ നേടുന്ന ബോളിവുഡ് ചിത്രമായിരിക്കുകയാണ് ‘ബ്രഹ്‍മാസ്‍ത്ര’. ‘ബ്രഹ്‍മാസ്‍ത്ര’യുടെ ആദ്യ ഭാഗമാണ് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്.

അയൻ മുഖര്‍ജി സംവിധാനം ചെയ്ത ചിത്രത്തില്‍ ‘ഇഷ’ എന്ന നായിക കഥാപാത്രമായിട്ട് ആലിയ ഭട്ട് ആണ് അഭിനയിച്ചിരിക്കുന്നത്. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ‘ബ്രഹ്‍മാസ്‍ത്ര’യുടെ തെലുങ്ക് ട്രെയിലറിന് ശബ്‍ദം നല്‍കിയത് ചിരഞ്‍ജീവിയാണ്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ‘ബ്രഹ്‍മാസ്‍ത്ര’ എത്തിയത്. രണ്‍ബീര്‍ കപൂറിന് ഏറെ പ്രതീക്ഷയുണ്ടായിരുന്ന ചിത്രമായ ‘ബ്രഹ്‍മാസ്‍ത്ര’ ആദ്യ ദിനം ലോകമെമ്പാടും നിന്നുമായി 75 കോടിയാണ് കളക്ഷൻ ആണ് നേടിയത്. അമിതാഭ് ബച്ചനും ‘ബ്രഹ്‍മാസ്‍ത്ര’ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെന്ന പ്രത്യേകതയുണ്ട്. ഹുസൈൻ ദലാലും സംവിധായകൻ അയൻ മുഖര്‍ജിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.

എസ് എസ് രാജമൗലിയാണ് മലയാളമുള്‍പ്പടെയുള്ള തെന്നിന്ത്യൻ ഭാഷകളില്‍ ‘ബ്രഹ്‍മാസ്‍ത്ര’ അവതരിപ്പിച്ചത്. നാഗാര്‍ജുനയും ‘ബ്രഹ്‍മാസ്‍ത്ര’യില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രണ്ട് ഭാഗങ്ങളായിട്ട് ഉള്ള ചിത്രം ആദ്യ ഭാഗം എത്തിയത് ‘ബ്രഹ്‍മാസ്‍ത്ര പാര്‍ട് വണ്‍: ശിവ’ എന്ന പേരിലാണ്. അതിഥി വേഷത്തില്‍ എത്തിയ ഷാരൂഖ് ഖാന്റെ പ്രകടനത്തിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. മൗനി റോയ്, ഡിംപിള്‍ കപാഡിയ, സൗരവ് ഗുര്‍ജാര്‍ എന്നിവരും ചിത്രത്തില്‍ വേഷമിട്ടു. ബോളിവുഡിലെ ഏറ്റവും ചിലവേറിയ ചിത്രം എന്ന വിശേഷണത്തോടെയാണ് ‘ബ്രഹ്‍മാസ്‍ത്ര’ എത്തിയത്. ചിത്രത്തിന്റെ ആകെ ബജറ്റ് 410 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ട്.

Tags