ബോളിവുഡ് നടന്‍ മിഥിലേഷ് ചതുര്‍വേദി അന്തരിച്ചു
actor Mithilesh Chaturvedi

ബോളിവുഡ് നടന്‍ മിഥിലേഷ് ചതുര്‍വേദി അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു.ബോളിവുഡ് സിനിമകള്‍ക്കൊപ്പം തിയേറ്ററിലും മിഥിലേഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. നാടകരംഗത്തെ അദ്ദേഹത്തിന്റെ സംഭാവനയും ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.

സണ്ണി ഡിയോളിന്റെ ‘ഗദര്‍: ഏക് പ്രേം കഥ’, മനോജ് ബാജ്പേയിയുടെ ‘സത്യ’, ഷാരൂഖ് ഖാന്റെ ‘അശോക’ ഉള്‍പ്പെടെ ‘താല്‍’, ‘ബണ്ടി ഔര്‍ ബബ്ലി’, ‘ക്രിഷ്’, ‘റെഡി’ എന്നീ ചിത്രങ്ങളിലോ അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്തു. എന്നാല്‍ ‘കോയി… മില്‍ ഗയ’ എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹം പ്രശംസപിടിച്ചുപറ്റി. ഈ ചിത്രത്തില്‍ ഹൃത്വിക് റോഷന്റെ കമ്പ്യൂട്ടര്‍ ടീച്ചറുടെ വേഷമാണ് അദ്ദേഹം അവതരിപ്പിച്ചത്.
 

Share this story