കാറില്‍ കറുത്ത ഫിലിം ഒട്ടിച്ചു ; നടന്‍ പ്രഭാസിന് പിഴയിട്ട് പൊലീസ്

google news
prabhas
കാറില്‍ കറുത്ത ഫിലിം ഒട്ടിച്ചു, നമ്പര്‍ പ്ലേറ്റിലെ അപാകതകള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് പൊലീസ് പിഴയീടാക്കിയത്. 

ട്രാഫിക് നിയമ ലംഘനം നടത്തിയതിന് തെന്നിന്ത്യന്‍ താരം പ്രഭാസില്‍ നിന്ന് പിഴയീടാക്കി ഹൈദരാബാദ് ട്രാഫിക് പൊലീസ്. കാറില്‍ കറുത്ത ഫിലിം ഒട്ടിച്ചു, നമ്പര്‍ പ്ലേറ്റിലെ അപാകതകള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് പൊലീസ് പിഴയീടാക്കിയത്. 

സംഭവസമയം പ്രഭാസ് കാറില്‍ ഉണ്ടായിരുന്നില്ല എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂബിലി ഹില്‍സിന് സമീപത്താണ് സംഭവം. ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ച ഒരു കാര്‍ പാര്‍ക്ക് ചെയ്തിരുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുകയും പിഴ ഈടാക്കുകയും ചെയ്തു. 1600 രൂപയാണ് പൊലീസ് ഈടാക്കിയത്. നേരത്തെ നടന്‍ നാഗ ചൈതന്യയ്ക്കും സമാനമായ രീതിയില്‍ പിഴയടക്കേണ്ടി വന്നിരുന്നു.