ഭാവന ആദ്യമായി ഇരട്ടവേഷത്തിലെത്തുന്ന ‘പിങ്ക് നോട്ട്’ ചിത്രീകരണം ആരംഭിച്ചു
double role


ഭാവന ആദ്യമായി ഇരട്ടവേഷത്തിലെത്തുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. പിങ്ക് നോട്ട് എന്ന കന്നഡ ചിത്രത്തിലാണ് ഭാവന ഇരട്ടവേഷത്തിലെത്തുന്നത്.ജി.എന്‍ രുദ്രേഷ് സംവിധാനം ചെയ്യുന്ന ചിത്രം യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.ഒരുപോലെയുള്ള ഇരട്ട സഹോദരിമാരെയാണ് താന്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്ന് ഭാവന പറഞ്ഞു.

കുടുംബ ബന്ധങ്ങളുടെ വെെകാരികതയും ഉദ്വേഗജനകമായ മൂഹൂര്‍ത്തങ്ങളുമുള്ള തിരക്കഥയായതിനാലാണ് ചിത്രം ചെയ്യാന്‍ തീരുമാനിച്ചതെന്നും താരം വ്യക്തമാക്കി.ജാസി ഗിഫ്റ്റാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ പൂജയ്ക്കിടെയുള്ള ചിത്രങ്ങള്‍ ജാസി ഗിഫ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു .

Share this story