ബേസില്‍ ജോസഫ് നായകനാകുന്ന 'കഠിന കഠോരമീ അണ്ഡകടാഹം': ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

basil

ബേസില്‍ ജോസഫിനെ നായകനാക്കി മുഹാഷിന്‍ സംവിധാനം ചെയ്യുന്ന 'കഠിന കഠോരമീ അണ്ഡകടാഹം' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. നടന്‍ പൃഥ്വിരാജിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. 

നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ രചന നിര്‍വ്വഹിച്ച ഹര്‍ഷാദാണ് ചിത്രത്തിനായി കഥയും തിരക്കഥയും ഒരുക്കുന്നത്. 

Share this story