ആയുഷ്‌മാൻ ഖുറാന- അനുഭവ് സിൻഹ കൂട്ടുകെട്ടിൽ ‘അനേക്’; ട്രെയ്‌ലറെത്തി
Anek


പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ‘ആർട്ടിക്കിൾ 15’ എന്ന ചിത്രത്തിനു ശേഷം ആയുഷ്‌മാൻ ഖുറാന- അനുഭവ് സിൻഹ ഒന്നിക്കുന്ന ‘അനേക്’ ചിത്രത്തിന്റെ ട്രെയിയ്‌ലർ പുറത്തിറങ്ങി. നോർത്ത് ഈസ്‌റ്റ് ഇന്ത്യയിൽ സുരക്ഷാ ഉദ്യോഗസ്‌ഥനായി ജോലി ചെയ്യുന്ന ജോഷ്വാ എന്ന യുവാവിനെയാണ് ചിത്രത്തിൽ ആയുഷ്‌മാൻ അവതരിപ്പിക്കുന്നത്.

ചിത്രം മെയ് 27ന് തിയേറ്ററുകളിലെത്തും. സിമ അഗർവാൾ, യാഷ് കേശ്വനി, തെന്നിന്ത്യൻ താരം ജെഡി ചക്രവർത്തി എന്നിവരാണ് മറ്റ് താരങ്ങൾ.നോർത്ത് ഈസ്‌റ്റ് ഇന്ത്യയുടെ പച്ചയായ രാഷ്‍ട്രീയം തുറന്നു പറയുന്ന സിനിമ ആരും പറയാൻ മടിക്കുന്ന പ്രമേയമാണ് കൈകാര്യം ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ.

Share this story