ആസ്ട്രേലിയൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് വിവാഹിതനായി
captain Pat Cummins

ആസ്ട്രേലിയൻ ടെസ്റ്റ് ടീം ക്യാപ്റ്റനും കൊൽക്കത്ത നൈറ്റ് റൈഡോഴ്സ് പേസറുമായ പാറ്റ് കമ്മിൻസ് വിവാഹിതനായി. കൂട്ടുകാരി ബെക്കി ബോസ്റ്റൺ ആണ് വധു. ഇൻസ്റ്റഗ്രാമിൽ വിവാഹ പുറത്തുവിട്ട് കമ്മിൻസ് തന്നെയാണ് വാർത്ത അറിയിച്ചത്.ആസ്ട്രേലിയയിലെ ബൈറോൺ ബേയിലായിരുന്നു വിവാഹചടങ്ങുകൾ. ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ഇരുവർക്കും ആൽബി എന്ന ഒമ്പതുമാസം പ്രായമുള്ള കുഞ്ഞുണ്ട്.

ടീമംഗം ഡേവിഡ് വാർണർ ആണ് ഇൻസ്റ്റഗ്രാമിൽ ആദ്യം ആശംസയുമായി എത്തിയത്. കമ്മിൻസിന്‍റെ ഐ.പി.എൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ദമ്പതികൾക്ക് ആശംസ നേർന്നു.ടെസ്റ്റ് ബൗളർമാരിൽ ഒന്നാം റാങ്കുകാരനായ കമ്മിൻസ്, ശ്രീലങ്കയുമായുള്ള ടെസ്റ്റ് സീരീസിലാണ് ഒടുവിൽ കളത്തിലെത്തിയിരുന്നത്. അന്ന് രണ്ട് വിക്കറ്റും 47 റൺസും നേടിയിരുന്നു.

Share this story