സാധനങ്ങള്‍ എല്ലാം മാറ്റി, തോണിയിറക്കി തയ്യാറായി ഇരിക്കുകയാണ് ; വെള്ളപ്പൊക്ക ഭീഷണിയെ കുറിച്ച് കലാഭവന്‍ മണിയുടെ സഹോദരന്‍

google news
manis brother
ഉച്ചയ്ക്ക് ശേഷം ഈ പ്രദേശത്ത് വലിയ രീതിയില്‍ വെള്ളം ഉയരാനുള്ള സാധ്യത മുന്നില്‍കണ്ടാണ് തയാറെടുപ്പുകള്‍ നടത്തുന്നത്.

തൃശൂരില്‍ മഴ തുടരുന്നു. ചാലക്കുടി പുഴയില്‍ ഒന്നര മീറ്ററോളം ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് മാറി താമസിക്കാന്‍ എറണാകുളം ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. കലാഭവന്‍ മണിയുടെ നാടായ ചേനത്ത് നാട്ടില്‍ നാട്ടുകാര്‍ തോണിയിറക്കി തയാറായിരിക്കുകയാണ്. ഉച്ചയ്ക്ക് ശേഷം ഈ പ്രദേശത്ത് വലിയ രീതിയില്‍ വെള്ളം ഉയരാനുള്ള സാധ്യത മുന്നില്‍കണ്ടാണ് തയാറെടുപ്പുകള്‍ നടത്തുന്നത്.

ജനങ്ങളെല്ലാം ആശങ്കയിലാണെന്ന് കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഡാം കൂടുതല്‍ തുറക്കുന്നതോടെ ചാലക്കുടി പുഴയില്‍ ഒന്നര മീറ്ററോളം വെള്ളം ഉയരാന്‍ സാധ്യതയുണ്ട്. അതോടൊപ്പം വേലിയേറ്റ സമയം ആവുന്ന പക്ഷം കടലിലേക്ക് വെള്ളം ഒഴുകിപ്പോവാതിരിക്കാനും സാധ്യതയുണ്ട്. ആയതിനാല്‍ പുഴക്കരയില്‍ താമസിക്കുന്നവരെ എത്രയും വേഗം വീടുകളില്‍ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

Tags