'ആളങ്കം' ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

srwy

ജാഫര്‍ ഇടുക്കി, ലുക്മാന്‍ അവറാന്‍, സുധി കോപ്പ, ഗോകുലന്‍ ഈ താരങ്ങളെല്ലാവരും ഒരുമിച്ചെത്തുന്ന ചിത്രമാണ് ആളങ്കം. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ അണിയറക്കാര്‍ പുറത്തുവിട്ടു.ഷാനി ഖാദര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ശരണ്യ ആര്‍, മാമുക്കോയ, കലാഭവന്‍ ഹനീഫ്, കബീര്‍ കാദിര്‍, രമ്യ സുരേഷ്, ഗീതി സംഗീത തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് .

സിയാദ് ഇന്ത്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഷാജി അമ്ബലത്ത്, ബെറ്റി സതീഷ് റാവല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഛായാഗ്രഹണം സമീര്‍ ഹഖ് നിര്‍വ്വഹിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പി റഷീദ്, സംഗീതം പകരുന്നത് കിരണ്‍ ജോസ്, എഡിറ്റിംഗ് നിഷാദ് യൂസഫാണ് നിര്‍വഹിക്കുന്നത്.
 

Share this story