അക്ഷയ് കുമാറിന്റെ 'രക്ഷാബന്ധൻ' ട്രെയ്‍ലറെത്തി
Rakshabandhan


അക്ഷയ് കുമാറിനെ നായകനാക്കി ആനന്ദ് എല്‍. റായ് സംവിധാനം ചെയ്യുന്ന രക്ഷാബന്ധന്‍റെ ട്രെയ്‍ലര്‍ പുറത്തിറങ്ങി. 2020ലെ രക്ഷാബന്ധന്‍ ദിനത്തിലാണ് കോമഡി-ഡ്രാമ വിഭാഗത്തിലിറങ്ങുന്ന ചിത്രം പ്രഖ്യാപിച്ചത്. സഹോദര സ്നേഹത്തിന്‍റെ കഥ പറയുന്ന ചിത്രത്തില്‍ നാല് സഹോദരിമാരുടെ സഹോദരനായാണ് അക്ഷയ് കുമാർ എത്തുന്നത്. അവരുടെ വിവാഹ ശേഷം മാത്രമേ ബാല്യകാലസഖിയുമായുള്ള തന്‍റെ വിവാഹം നടത്തൂവെന്ന് തീരുമാനിച്ചയാളാണ് ചിത്രത്തിലെ നായകൻ. ഭൂമി പട്നേകർ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്.

തനു വെഡ്‍സ് മനു, സീറോ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ആനന്ദ് എല്‍. റായ്. ചിത്രത്തിന്‍റെ പ്രമേയം തന്നെ ഏറെ ആകര്‍ഷിച്ചെന്നും സിനിമ ജീവിതത്തില്‍ ഏറ്റവും എളുപ്പത്തില്‍ ചെയ്യാമെന്നേറ്റ സിനിമയാണ് ഇതെന്നും പ്രഖ്യാപന സമയത്ത് അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു. സംവിധായകനും അക്ഷയ് കുമാറിന്‍റെ സഹോദരി അല്‍ക ഹിരനന്ദാനിയും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.

ആഗസ്റ്റ് 11ന് തിയറ്ററുകളിലെത്തും. ആമിര്‍ ഖാന്‍റെ ലാല്‍ സിങ് ഛദ്ദയും ഇതേ ദിവസമാണ് എത്തുക. ആനന്ദ് എല്‍ റായിയുടെ 'അത്രംഗി രേ' എന്ന ചിത്രത്തിലും അക്ഷയ് കുമാര്‍ അഭിനയിച്ചിരുന്നു. ധനുഷും സാറ അലി ഖാനുമായിരുന്നു ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


 

Share this story