പിള്ളേർ അജു വർഗീസിനെ പറ്റിച്ചു !! ശ്രദ്ധേയമായി 'സ്താനാർത്തി ശ്രീക്കുട്ടൻ' ചിൽഡ്രൻസ് ഡേ വീഡിയോ!!

sthaanarthi sreekuttan

നവാഗതനായ വിനേഷ് വിശ്വനാഥ്‌ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സ്താനാർത്തി ശ്രീക്കുട്ടൻ'.ബഡ്ജറ്റ് ലാബിൻ്റെ ബാനറിൽ നിശാന്ത് പിള്ള, മുഹമ്മദ് റാഫി എം.എ എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവിൽ കൊച്ചിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥികളുടെ കഥയാണ് ഏറെ ഹൃദവും രസകരവുമായ രീതിയിൽ അണിയറക്കാർ പ്രേക്ഷകർക്ക് വേണ്ടി ഒരുക്കുന്നത്.

അജു വർഗീസ്, ജോണി ആന്റണി, സൈജു കുറുപ്പ് എന്നി മുൻനിര താരങ്ങൾക്ക് ഒപ്പം ഒരു കൂട്ടം പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഓഡിഷനിലൂടെയാണ് ഈ കുട്ടികളെ കണ്ടെത്തിയത്. ചിൽഡ്രൻസ് ഡേ പ്രമാണിച്ചു പുറത്ത് വന്ന സ്താനാർത്തി ശ്രീക്കുട്ടനിലെ ഒരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറൽ ആകുകയാണ്. അജു വർഗീസും കുട്ടികളായ ശ്രീരംഗ് ഷൈൻ, അഭിനവ് എന്നിവരും അഭിനയിച്ച വീഡിയോ രസകരമായിയാണ് ഒരുക്കിയിട്ടുള്ളത്.ചിത്രത്തിൽ ശ്രീക്കുട്ടൻ, അമ്പാടി എന്നി രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഈ കുട്ടികളാണ്.

ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, കണ്ണൻ നായർ, രാഹുൽ നായർ, സന്തോഷ് വെഞ്ഞാറമൂട്, രാമചന്ദ്രൻ നായർ, ശ്രീനാഥ്, രാജീവ്, ഗംഗ മീരാ, ശ്രുതി സുരേഷ് എന്നിവരാണ് മറ്റുള്ള താരങ്ങൾ. മുരളി കൃഷ്ണൻ, ആനന്ദ് മൻമഥൻ, സംവിധായകൻ വിനേഷ് എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അനുപ് .വി. ശൈലജ ഛായാഗ്രഹണവും കൈലാഷ്. എസ്. ഭവൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ഗാനങ്ങൾ ഒരുക്കിയത് പി എസ് ജയഹരിയാണ്. വിനായക് ശശികുമാർ, മനു മഞ്ജിത്ത്, അഹല്യ ഉണ്ണികൃഷ്ണൻ എന്നിവരാണ് വരികൾ എഴുതിയിരിക്കുന്നത്. കലാസംവിധാനം – അനീഷ് ഗോപാൽ, മേക്കപ്പ് – രതീഷ് പുൽപ്പള്ളി, കോസ്റ്റ്യും ഡിസൈൻ – ബ്യൂസി. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ദർശ് പിഷാരടി, അസ്സോസ്സിയേറ്റ് ഡയറക്ടർസ് – ദേവിക, ചേതൻ, കോസ്റ്റും - ബുസി ബേബി ജോൺ, അസിസ്റ്റന്റ് ഡയറക്റ്റേഴ്സ് -അനന്തകൃഷ്ണൻ, ആൽവിൻ മാർഷൽ, കൃഷ്ണപ്രസാദ്,സ്റ്റിൽസ് - ആഷിക് ബാബു മാർക്കറ്റിംഗ് - എന്റർടൈൻമെന്റ് കോർണർ, വാർത്താപ്രചരണം - ജിനു അനിൽകുമാർ

Share this story