കൊത്ത്' സിനിമ കണ്ടതിന് ശേഷം റോഷനുമായി പ്രണയത്തിലാണോ എന്ന ചോദ്യം വരുന്നുണ്ട് ; ആസിഫ് അലി
kothu

കൊത്ത്' സിനിമ കണ്ടതിന് ശേഷം റോഷനുമായി പ്രണയത്തിലാണോ എന്ന ചോദ്യം വരുന്നുണ്ടെന്ന് ആസിഫ് അലി. നായിക നിഖില വിമലുമായി ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ കെമിസ്ട്രി റോഷനുമായി ഉണ്ടായിരുന്നുവെന്ന് പലരും അഭിപ്രായപ്പെട്ടു എന്നാണ് ആസിഫ് അലി പറയുന്നത്.
ചെറുപ്പം മുതലേ ഒരുമിച്ചുള്ളവരാണ് എന്റെ കഥാപാത്രവും റോഷന്റെ കഥാപാത്രവും. എന്റെ സുഹൃത്തുക്കളോട് പെരുമാറുന്ന രീതിയിലാണ് റോഷനോടും പെരുമാറിയത് ആ കെമിസ്ട്രി പെട്ടന്ന് വര്‍ക്കൗട്ട് ആയി. സിനിമ കണ്ട ശേഷം റോഷനുമായി പ്രണയത്തിലായിരുന്നോ എന്ന ചോദ്യം വന്നു.
നിഖിലയുമായി ഉണ്ടായിരുന്നതിനേക്കാള്‍ നല്ല കെമിസ്ട്രിയായിരുന്നു റോഷനോട് ഉണ്ടായിരുന്നത്. സിനിമയുടെ അവസാനത്തില്‍ റോഷനുമായി ഞാന്‍ ബൈക്കില്‍ വരുന്ന ഒരു സീന്‍ ഉണ്ട്. അത് സ്‌ക്രിപ്റ്റില്‍ വായിച്ചതാണ്, ഷൂട്ട് ചെയ്തതാണ്, ഡബ്ബ് ചെയ്തതാണ്. എന്നിട്ടും ആ സീന്‍ എത്തിയപ്പോള്‍ റോഷന്റെ കൈ എന്റെ പിന്നിലൂടെ വന്നു കെട്ടിപ്പിടിച്ചപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു.
വളരെ സത്യന്ധമായ ബന്ധമാണ് സുമേഷും ഷാനുവുമായി ഉള്ളത്. സിബി സാറിന്റെ കൂടെ നാലാമത്തെ സിനിമയാണ്. കൊത്തിന്റെ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ഷാനു എന്ന കഥാപാത്രം തന്നെയായിരുന്നു എന്നെ എക്‌സൈറ്റ് ചെയ്യിപ്പിച്ചത്. രാഷ്ടീയക്കാരന്റെ ജീവിതശൈലി ഞാന്‍ ചെറുപ്പം മുതലേ കണ്ടു വളര്‍ന്നതാണ്.
എന്റെ വാപ്പ കൗണ്‍സിലറായിരുന്നപ്പോള്‍ വീട്ടില്‍ മീറ്റുങ്ങുളൊക്കെ ഉണ്ടാകാറുണ്ട്. ഞാന്‍ മൂന്നാം ക്ലാസിലോ മറ്റോ പഠിക്കുമ്പോള്‍ വീടിന് അടുത്ത് നസീര്‍ എന്നൊരു രാഷ്ട്രീയ കൊലപാതകം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം അതിന്റെ വാര്‍ഷികമായിരുന്നു. അത് ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്.
പത്രം വായ്ക്കുന്ന ടിവിയില്‍ വാര്‍ത്ത കാണുന്ന ആര്‍ക്കും ഈ സിനിമ പറയുന്ന കാര്യങ്ങള്‍ റിലേറ്റ് ചെയ്യാന്‍ പറ്റും. അങ്ങനെ വലിയ അനുഭവം വേണമെന്ന് എനിക്ക് തോന്നുന്നില്ല എന്നാണ് ആസിഫ് അലി പത്ര സമ്മേളനത്തിനിടെ പറയുന്നത്.

Share this story