നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ

moly

നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍. കൊച്ചിയിലെ ഗൗതം ഹോസ്പിറ്റലില്‍ വെന്‍റിലേറ്ററിലാണ് നടിയിപ്പോള്‍. മൂന്ന് ദിവസം മുൻപ് മോളി വീട്ടിൽ ബോധം കെട്ട് വീഴുകയായിരുന്നുന്നെന്ന് മോളി കണ്ണമാലിയുടെ മകൻ ജോളി പറഞ്ഞു.മോളി കണ്ണമാലി കഴിഞ്ഞ കുറച്ച് കാലങ്ങളായി ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇതിനിടയിൽ രണ്ട് അറ്റാക്ക് കഴിഞ്ഞു.സാമ്പത്തികമായി ബുദ്ധിമുട്ടുന്നുണ്ടെന്നും കയ്യിലുണ്ടായിരുന്നതും കടംവാങ്ങിയുമാണ് ഇപ്പോൾ മുന്നോട്ട് പോകുന്നതെന്നും ജോളി പറയുന്നു.

സഹായിക്കാം എന്ന് പറഞ്ഞ് പലരും വിളിച്ചിട്ടുണ്ടെന്നും ജോളി പറഞ്ഞു. "ഐസിയുവിൽ തന്നെ ഒരു ദിവസത്തേക്ക് 7000 രൂപയാണ്. മരുന്നുകൾക്ക് 5000ത്തിന് പുറത്ത് കാശ് ആകുന്നുണ്ട്. കടം വാങ്ങിയും കയ്യിലുണ്ടായിരുന്ന കുറച്ച് കാശ് കൊണ്ടുമാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്. അതും ഏകദേശമൊക്കെ തീരാറായി. സന്മനസുകൾ സഹായിക്കുമെന്നാണ് പ്രതീക്ഷ", എന്നും ജോളി പറഞ്ഞു. 

Share this story