നടി ഐന്ദ്രില ഗുരുതരാവസ്ഥയില്‍

aindrila

നടി ഐന്ദ്രില ശര്‍മയുടെ ആരോഗ്യനില ഗുരുതരം. പക്ഷാഘാതത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബംഗാളി താരം ഐന്ദ്രില വെന്റിലേറ്ററില്‍ തുടരുകയാണ്. നടിക്ക് ചൊവ്വാഴ്ച ഒന്നിലേറെ ഹൃദയാഘാതങ്ങളുണ്ടായി. പക്ഷാഘാതമുണ്ടായതിനെ തുടര്‍ന്ന് ഐന്ദ്രിലയെ സര്‍ജറിക്ക് വിധേയയാക്കിയിരുന്നു.
തലച്ചോറില്‍ രക്തം കട്ടപിടിച്ചിരിക്കുകയാണ് എന്നാണ് പുതിയ സി.ടി. സ്‌കാന്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇത് നീക്കം ചെയ്യുന്നത് സാധ്യമല്ല എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. രക്തം കട്ടപിടിച്ചത് കുറയാനുള്ള പുതിയ മരുന്ന് നല്‍കിയിട്ടുണ്ടെന്നും ഇതിനോട് ഐന്ദ്രില എങ്ങനെ പ്രതികരിക്കുന്നുവെന്ന് അറിയണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
രണ്ട് തവണ അര്‍ബുദത്തെ അതിജീവിച്ച താരമാണ് ഐന്ദ്രില. ഝുമുര്‍ പരിപാടിയിലൂടെ ടിവിയില്‍ അരങ്ങേറ്റം കുറിച്ച അവര്‍ ജിബോണ്‍ ജ്യോതി, ജിയോന്‍ കത്തി തുടങ്ങിയ ഷോകളില്‍ എത്തിയിരുന്നു. ഒരത്ഭുതം സംഭവിക്കാന്‍ പ്രാര്‍ത്ഥിക്കണം എന്നാണ് ഐന്ദ്രിലയുടെ സുഹൃത്തും നടനുമായ സബ്യസാചി ചൗധരി പറയുന്നത്.

Share this story