നടന്‍ കാര്‍ത്തിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് ഹാക്ക് ചെയ്തു

 Karthi

തമിഴ് നടന്‍ കാര്‍ത്തിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് അജ്ഞാതര്‍ ഹാക്ക് ചെയ്തു. തിങ്കളാഴ്ചയാണ് ഹാക്ക് ചെയ്തത് . ട്വിറ്ററിലൂടെ കാര്‍ത്തി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.കാര്‍ത്തി എന്ന തലക്കെട്ടോടെ ഒരു വീഡിയോ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഒരു ഗെയിം എന്ന് തോന്നിക്കുന്ന ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പേജില്‍ ഉണ്ടായിരുന്നത്.

ലൈവ് സ്ട്രീമിങ് ചെയ്തത് കാര്‍ത്തിയാണെന്ന് തെറ്റിദ്ധരിച്ച്‌ നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുകളുമായെത്തിയത്. ഇതിന് പിന്നാലെയാണ് പേജ് ഹാക്ക് ചെയ്യപ്പെട്ടതാണെന്നറിയിച്ച്‌ കാര്‍ത്തി രംഗത്തെത്തിയത്. പേജ് തിരിച്ചെടുക്കാനുള്ള ശ്രമം തുടരുകയാണെന്നും കാര്‍ത്തി അറിയിച്ചിട്ടുണ്ട് .
 

Share this story