നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി

dileep

   പത്തനംതിട്ട: നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി. സുഹൃത്ത് ശരതിനൊപ്പമാണ് ദിലീപ് ശബരിമലയിൽ ദർശനത്തിന് എത്തിയത്. വ്യാഴാഴ്ച രാത്രി ശബരിമലയിൽ എത്തിയ സംഘം ദേവസ്വം ബോർഡ് ഗെസ്റ്റ്ഹൗസിൽ തങ്ങിയ ശേഷം വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് സന്നിധാനത്ത് എത്തിയത്‌. പ്രത്യേക പൂജകളും വഴിപാടുകളും നടത്തി, മേല്‍ശാന്തിയെയും തന്ത്രിയെയും നേരില്‍ കാണുകയും ചെയ്തു.കഴിഞ്ഞ ഏപ്രിൽ മാസവും ദിലീപ് ശബരിമലയിൽ എത്തിയിരുന്നു.
 

Share this story