കോടികൾ വേണ്ട, പുകയില ഉല്പന്നങ്ങള്‍ വില്‍ക്കുന്ന കമ്പനിയുടെ പരസ്യചിത്രത്തില്‍ നിന്ന് പിന്മാറി അല്ലു അർജുൻ ; കെെയടിച്ച്‌ സോഷ്യല്‍ മീഡിയ
Actor Allu Arjun

തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാ‌ര്‍ അല്ലു അര്‍ജുന്റെ നിലപാടിന് കെെയടിച്ച്‌ സോഷ്യല്‍ മീഡിയ. പുകയില ഉല്പന്നങ്ങള്‍ വില്‍ക്കുന്ന കമ്പനിയുടെ പരസ്യചിത്രത്തില്‍ നിന്ന് താരം പിന്മാറിയതാണ് ആരാധകരെ ആവേശത്തിലാഴ്‌ത്തിയത്.

കോടികള്‍ വാഗ്ദാനം ചെയ്‌തിട്ടും അല്ലു അര്‍ജുന്‍ വഴങ്ങിയില്ല. പുകയില ഉല്പന്നങ്ങള്‍ അല്ലു അര്‍ജുന്‍ ഉപയോഗിക്കാറില്ല. എന്നാല്‍ കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അല്ലു ഇക്കാര്യത്തില്‍ മടി കാണിയ്‌ക്കാറില്ല.

ആരോഗ്യത്തിന് ഹാനികരമായ പുകയിലയുടെ പരസ്യം ചെയ്യുന്നത് തെറ്റായ പ്രചോദനം നല്‍കുന്നതിനാലാണ് താരം പിന്മാറിയതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഒട്ടനവധി ആളുകളാണ് അല്ലുവിന് അഭിനന്ദനവുമായി എത്തുന്നത്.

Share this story