50 കോടി ക്ലബിൽ 'വർഷങ്ങൾക്കു ശേഷം' ; വിജയം ആഘോഷിച്ച് പ്രണവ് മോഹൻലാൽ ഫാൻസ്

pranav

മികച്ച അനുഭവം സമ്മാനിച്ച 'വർഷങ്ങൾക്കു ശേഷം' ജനങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത പ്രണവ് മോഹൻലാൽ ചിത്രം 50 കോടി ഗ്രോസ് കലക്ഷനുമായി ബോക്സ് ഓഫീസിൽ ചരിത്രമെഴുതുമ്പോൾ വടകരയിലെ പ്രണവ് മോഹൻലാൽ ഫാൻസ് വിജയം ആഘോഷമാക്കി.

kgyuf

 ചിത്രം കാണാനെത്തിയ പ്രേക്ഷകർക്കൊപ്പം കീർത്തി - മുദ്ര തിയറ്ററിൽ നടന്ന വിജയാഘോഷം കേക്ക് മുറിച്ചും പടക്കവും മത്താപ്പൂവുമൊക്കെയായി ഉത്സവാന്തരീക്ഷം തീർത്തു. റിലീസ് ദിവസം മുതൽ കീർത്തി - മുദ്ര തിയറ്ററിൽ തുടർച്ചയായി ഹൗസ് ഫുൾ പ്രദർശനങ്ങളാണ് നടക്കുന്നത്.

;jigy

3 സ്ക്രീനുകളിലായി ദിവസേന 10 പ്രദർശനങ്ങൾ നടന്നിട്ടും ആളുകൾ ടിക്കറ്റ് കിട്ടാതെ മടങ്ങുന്ന കാഴ്ചയാണ്. മാനേജർ ദിനേശൻ തിയറ്ററിനു വേണ്ടി മെമന്റോ ഏറ്റു വാങ്ങി.

mmo

ഗ്ലോബൽ പ്രണവ് മോഹൻലാൽ ഫാൻസ് ആന്റ് വെൽഫയർ ഓർഗനൈസേഷൻ വടകര ഏരിയ കമ്മിറ്റി ഭാരവാഹികളായ ദിലീപ് ദേവ്, വിനീഷ്, സുജേഷ് എന്നിവർ സംസാരിച്ചു.

bhugyg

Tags