'2018'ന്റെ ഡി.എന്‍.എഫ്.ടി ലോഞ്ചും ഓസ്‌കാര്‍ എന്‍ട്രി ആഘോഷവും ലേ മെറിഡിയനില്‍

google news
sga

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന സിനിമയുടെ ഡി.എന്‍.എഫ്.ടി ലോഞ്ചും ഓസ്‌കാര്‍ എന്‍ട്രി ആഘോഷവും ഡിസംബര്‍ 18ന് കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടലില്‍ നടക്കും.

'2018' ലെ താരങ്ങളായ അസിഫ് അലി, കുഞ്ചാക്കോ ബോബന്‍, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ക്കൊപ്പം  മലയാളത്തിലെ പ്രമുഖ ചലച്ചിത്ര താരങ്ങളും ചടങ്ങില്‍ പങ്കെടുക്കും. വൈകിട്ട് ആറ് മണിക്ക് ആരംഭിക്കുന്ന ആഘോഷ പരിപാടികള്‍ക്ക് മാറ്റ് കൂട്ടാന്‍ പ്രശസ്ത ഗായിക ഗൗരി ലക്ഷ്മിയുടെ മ്യൂസിക് ഷോയും ഉണ്ടായിരിക്കും. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഡി.എന്‍.എഫ്.ടി(ഡീ സെന്‍ട്രലൈസ്ഡ് നോണ്‍ ഫഞ്ചബിള്‍ ടോക്കണ്‍)യുടെ ഉടമകളായ ടെക് ബാങ്ക് മൂവീസ് ലണ്ടന്‍ ആണ് ആഘോഷങ്ങളുടെ സംഘാടകര്‍. പൊതുജനങ്ങള്‍ക്കും ചടങ്ങില്‍ പങ്കെടുക്കാം.റിസര്‍വേഷനും താരങ്ങള്‍ക്കൊപ്പം തിളങ്ങാനുള്ള അവസരത്തിനുമായി 8884899000 എന്ന നമ്പരിലേക്ക് വിളിക്കുകയോ വാട്‌സ്ആപ്പ് ചെയ്യുകയോ ചെയ്യുക.

Tags