ശ്രുതി ഹാസനും സംവിധായകന്‍ ലോകേഷ് കനകരാജും ഒന്നിക്കുന്ന പുതിയ പ്രൊജക്ട്

lokesh

തമിഴ് സൂപ്പര്‍താരം കമല്‍ ഹാസന്റെ പ്രൊഡക്ഷന്‍ ഹൗസായ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ ചൊവ്വാഴ്ച ശ്രുതി ഹാസനും സംവിധായകന്‍ ലോകേഷ് കനകരാജും ഒന്നിക്കുന്ന പുതിയ പ്രൊജക്ട് പ്രഖ്യാപിച്ചു. എന്നാല്‍ ഈ പ്രൊജക്ട് ചലച്ചിത്രമാണോ, അല്ല ആല്‍ബമാണോ തുടങ്ങിയ സൂചനകള്‍ ഒന്നും പോസ്റ്ററില്‍ നല്‍കുന്നില്ല.
ശ്രുതിയും ലോകേഷും ആദ്യമായാണ് ഒരു പ്രൊജക്ടില്‍ ഒന്നിക്കുന്നത്. നേരത്തെ രാജ് കമല്‍ ഫിലിംസിന് വേണ്ടി കമല്‍ഹാസനെ നായകനാക്കി 2022 ല്‍ വിക്രം എന്ന ചിത്രം ഒരുക്കിയിരുന്നു. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ പെടുന്ന ചിത്രമായിരുന്നു വിക്രം. ചിത്രം ബോക്‌സോഫീസില്‍ വലിയ വിജയമാണ് കൈവരിച്ചത്.

അതിന് ശേഷം രാജ് കമലുമായി വീണ്ടും കൈകോര്‍ക്കുകയാണ് ലോകേഷ്. 'ഇനിമേല്‍ ദേലുലു പുതിയ സോലുലു' എന്ന ടാഗ് ലൈന്‍ പുതിയ പ്രഖ്യാപനത്തിന് നല്‍കിയിട്ടുണ്ട്. ഇത് മ്യൂസിക്ക് ആല്‍ബമാണ് എന്ന സൂചന ഇത് നല്‍കുന്നുണ്ട്. എന്തായാലും വൈകാതെ കൂടുതല്‍ പ്രഖ്യാപനം പുറത്തുവരും.

Tags