നിങ്ങള്‍ എന്നെ കുറിച്ച് എന്ത് വിചാരിച്ചാലും എനിക്ക് ഒരു ചുക്കും ഇല്ല, ആരെയും നിര്‍ബന്ധിച്ച് ഇവിടെ പിടിച്ചു നിര്‍ത്തിയിട്ടില്ല ; കമന്റുകള്‍ക്ക് മറുപടിയുമായി സയനോര

google news
singer

തനിക്ക് നേരെയുണ്ടായ ബോഡി ഷെയ്മിങ്ങിനോട് ശക്തമായ മറുപടിയുമായി ഗായിക സയനോര ഫിലിപ്പ്. ഒരു സംഗീത കോണ്‍സര്‍ട്ടിന്റെ ഭാഗമായി സയനോര സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രത്തിന് മോശം കമന്റുകളാണ് ഉയര്‍ന്നത്. എന്നാല്‍ ഉറച്ച ശബ്ദത്തോടെ കമന്റുകളോട് മറുപടി പറയുകയാണ് താരം.

ഇവിടെ വന്ന് സദാചാരം വിളമ്പുന്ന ആളുകളോട് ഒരു ചെറിയ അഭ്യര്‍ത്ഥനയുണ്ട്. എന്റെ ജീവിതം, എന്റെ വഴി, എന്റെ ശരീരം. ഇവിടെന്ന് ഒന്ന് ഒഴിഞ്ഞു തന്നാല്‍ വളരെ നന്ദി ഉണ്ടായിരിക്കും. എന്നെ ഇത്രയും ആളുകള്‍ ഫോളോ ചെയ്യണം എന്ന യാതൊരു മുന്‍വിധിയും എനിക്കില്ല. കറുത്ത കാലുകള്‍ ആണെങ്കിലും അത് എന്റെ കാലുകളാണ്. ഞാന്‍ അതില്‍ അഭിമാനം കൊള്ളുന്നുണ്ട്. ഇനിയും കാണിക്കുന്നത് ആയിരിക്കും, ഗായിക പറഞ്ഞു.

നിങ്ങള്‍ എന്നെ കുറിച്ച് എന്ത് വിചാരിച്ചാലും എനിക്ക് ഒരു ചുക്കും ഇല്ല. ആരെയും നിര്‍ബന്ധിച്ച് ഇവിടെ പിടിച്ചു നിര്‍ത്തിയിട്ടില്ല. Live and let live ഇതിന്റെ അര്‍ത്ഥം മനസ്സിലാകാത്ത ഒരാളാണ് നിങ്ങള്‍ എങ്കില്‍ ഈ പേജ് നിങ്ങള്‍ക്ക് ഉള്ളതല്ല, സയനോര വ്യക്തമാക്കി. ഗായികയ്ക്ക് പിന്തുണയറിയിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

Tags