എന്താണ് നവരാത്രി ? നവദുര്‍ഗ്ഗകളെ ആരാധിച്ചാൽ ഫലം ഉറപ്പ് !
ആദ്യത്തെ മൂന്ന് ദിവസം ശക്തിരൂപിണിയായ ദുര്‍ഗ്ഗാദേവിയും അടുത്ത മൂന്ന് ദിവസം ഐശ്വര്യ ദേവതയായ മഹാലക്ഷ്മിയും അവസാനത്തെ മൂന്ന് ദിവസം സരസ്വതി ദേവിയുമാണ് ആരാധനാ മൂര്‍ത്തികള്‍.
നവരാത്രിയുടെ അർത്ഥം "ഒമ്പത് രാത്രികൾ" എന്നാണ്. കന്നിമാസത്തിലെ അമാവാസികഴിഞ്ഞു വരുന്ന വെളുത്തപക്ഷ പ്രഥമ മുതൽ നവമി വരെയുള്ള ദിവസങ്ങളാണു നവരാത്രിവ്രതം അനുഷ്ഠിക്കേണ്ടത്. നവരാത്രികാലം ആദിപരാശക്തിയുടെ ഒൻപത് ഭാവങ്ങളെ ഒൻപതു ദിവസങ്ങളായി ആരാധിക്കുവാനുള്ള വേളയാണ്. ദേവീ ഉപാസനയ്ക്കും ദേവീ പ്രീതിക്കുമുള്ള ഉത്തമ മാർഗ്ഗമാണ് നവരാത്രി വ്രതം.
ഭാരതത്തില്‍ ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങള്‍ക്കനുസരിച്ച് ഹൈന്ദവര്‍ അവരുടെ ആചാരങ്ങളും വ്യത്യസ്തമായി ആചരിക്കുന്നതിലാല്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ഭാരതത്തില്‍ പല സ്ഥലങ്ങളിലും ആചരണത്തില്‍ വ്യത്യസ്ഥത നമുക്ക് ദര്‍ശിക്കാനാകും. ദക്ഷിണേന്ത്യയില്‍ മഹിഷാസുര വധവുമായി ബന്ധപ്പെട്ടാണ് നവരാത്രി ആഘോഷം. എന്നാല്‍ ഉത്തരേന്ത്യയില്‍ ശ്രീരാമന്‍ രാവണനെ വധിച്ചതിന്‍റെ സന്തോഷ സൂചകമാണ് നവരാത്രി.
സ്ത്രൈണ ശക്തിയുടെ പ്രതീകം, തിന്മയ്ക്കുമേല്‍ നന്മനേടിയ വിജയം, വിദ്യാരംഭം, സംഗീതം ,നൃത്തം തുടങ്ങിയ കലകളുടെ പഠനം ആരംഭിക്കല്‍, ഗ്രന്ഥപൂജ, ആയുധപൂജ എന്നിങ്ങനെ നവരാത്രി മഹോത്സവത്തിന് പ്രത്യേകതകള്‍ ഏറെയാണ്.
ദേവീ ഉപാസകര്‍ക്ക് ഏറെ വിശേഷപ്പെട്ട സമയമാണ് നവരാത്രി. തന്നിലെ ഉപാസനാശക്തിയ്ക്ക് കൂടുതല്‍ ഊര്‍ജം നല്‍കാന്‍ ഈ നാളുകളില്‍ ഉപാസകര്‍ ഒത്തുചേരാറുണ്ട്. പൂജാവിധികളും, ജപങ്ങളും,ധ്യാനവുമെല്ലാം ഇതിന് ആക്കം കൂട്ടുന്നു. മാതൃദേവിയായ ജഗദീശ്വരിയെ ഒന്‍പത് ഭാവങ്ങളിലാണ് നവരാത്രി ദിനങ്ങളില്‍ ആരാധിക്കുന്നത്. ഈ ദേവീ രൂപങ്ങള്‍ നവദുര്‍ഗ്ഗമാര്‍ എന്ന് അറിയപ്പെടുന്നു.
കേരളത്തിലെ നവരാത്രി ആഘോഷങ്ങള്‍ക്കും പൂജാവിധികള്‍ക്കും മറ്റിടങ്ങളെ അപേക്ഷിച്ച് അല്‍പം വ്യത്യസ്തയുണ്ട്.. ആദ്യത്തെ മൂന്ന് ദിവസം ശക്തിരൂപിണിയായ ദുര്‍ഗ്ഗാദേവിയും അടുത്ത മൂന്ന് ദിവസം ഐശ്വര്യ ദേവതയായ മഹാലക്ഷ്മിയും അവസാനത്തെ മൂന്ന് ദിവസം സരസ്വതി ദേവിയുമാണ് ആരാധനാ മൂര്‍ത്തികള്‍.
അവസാനത്തെ മൂന്ന് ദിവസത്തെ ആരാധനയ്ക്കും വ്രതാനുഷ്ഠാനങ്ങള്‍ക്കും കേരളീയര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. ഉത്തരേന്ത്യയില്‍ എല്ലാവീടുകളിലും നവരാത്രി പൂജകളും ആഘോഷങ്ങളും നടക്കാറുണ്ടെങ്കിലും കേരളത്തില്‍ ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചാണ് നവരാത്രി ആചരിക്കുന്നത്. അജ്ഞാനമാകുന്ന ഇരുളിനെ അകറ്റി വിദ്യയാകുന്ന വെളിച്ചത്തെ (അറിവിനെ) പ്രദാനം ചെയ്യാന്‍ ഭഗവതിയെ ഭജിക്കേണ്ട ഒമ്പതു ദിനങ്ങള്‍. യുദ്ധത്തിന് ഉപയോഗിക്കുന്ന ആയുധങ്ങള്‍ മുതല്‍ കൃഷിപ്പണിക്കും കൂടാതെ നാം ജീവിതോപാധിക്കായി ഉപല്ലാഗിക്കുന്ന എല്ലാം ആയുധ പൂജക്ക് വെക്കുന്നു.
പൂജ വയ്പ്പ് ഇങ്ങനെ ....
ഈ വര്‍ഷത്തെ നവരാത്രി ആരംഭിക്കുന്നത് ഒക്ടോബര്‍ 3 വ്യാഴാഴ്ച. പൂജവെയ്പ് ഒക്ടോബര്‍ 10 വ്യാഴാഴ്ച സന്ധ്യക്ക്, മഹാനവമി ആയുധ പൂജ ഒക്ടോബര്‍ 12,
അഷ്ടമി സന്ധ്യക്ക് തൊടുന്ന ദിവസമാണ് പൂജ വയ്‌ക്കേണ്ടത്. അത് ഒക്ടോബര്‍ 10 വ്യാഴാഴ്ചയാണ് വരിക (1200 കന്നി 24) അന്ന് സപ്തമി തിഥി ഉച്ചയ്ക്ക് 12:28 ന് അവസാനിക്കുന്നുണ്ട്.
ഒക്ടോബര്‍ 11 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:08 ന് അഷ്ടമി അവസാനിക്കും. അതു കൊണ്ട് അന്ന് വൈകിട്ട് അഷ്ടമിയുടെ സ്പര്‍ശം ഇല്ലാത്തതിനാല്‍ തലേന്നാണ് പൂജവയ്പ്പ്.
അതായത് ഇത്തവണ വ്യാഴാഴ്ച വൈകിട്ട് പൂജ വച്ചാല്‍. വെള്ളിയും ശനിയും കഴിഞ്ഞ് ഞായറാഴ്ച രാവിലെയേ പൂജ എടുക്കാന്‍ പറ്റൂ.