ക്ഷേത്ര പ്രദക്ഷിണം ; ദോഷഫലങ്ങൾ ലഭിക്കാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

kshetra pradakshinam

ഭഗവാന്റെ ചൈതന്യം അതിന്റെ മൂർത്തിമത് ഭാവത്തിൽ വിളങ്ങുന്ന ഇടമാണ് ആരാധനാലയങ്ങൾ. വളരെയധികം പോസിറ്റീവ് എനർജി ആരാധനാലയങ്ങൾ പ്രധാനം ചെയ്യുന്നുണ്ട് .ക്ഷേത്രത്തില്‍ പ്രദക്ഷിണം നടത്തുമ്പോള്‍ നമ്മള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്നാല്‍ പലരും വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ പലതും ശ്രദ്ധിക്കുന്നില്ല.

പലപ്പോഴും എങ്ങനെ പ്രദക്ഷിണം വെക്കണം, എത്രയെണ്ണം വേണം ഇവയൊക്കെ പലപ്പോഴും പലർക്കും അറിഞ്ഞെന്നിരിക്കില്ല. മുമ്പിൽ നടന്നുപോയ ഭക്തൻ ചെയ്യുന്നതൊക്കെ പിന്നിൽ വരുന്നവർ നോക്കി ചെയ്യുന്നതും അപൂർവമല്ല

temple
‘പ്ര’ എന്ന വാക്ക് സകലവിധ ഭയങ്ങളേയും നശിപ്പിക്കുന്നു. ‘ദ’ മോക്ഷത്തെ പ്രദാനം ചെയ്യുന്നു. ‘ക്ഷി’ എന്ന അക്ഷരം മഹാരോഗങ്ങളെ നശിപ്പിക്കുന്നു. ‘ണ’ കാരമാകട്ടെ ഐശ്വര്യത്തെ സമ്മാനിക്കുന്നു. ഇതാണ് പ്രദക്ഷിണഫലം

 സൂര്യോദയം മുതല്‍ അസ്തമയം വരെ നടത്തുന്ന പ്രദക്ഷിണത്തിന് ആഗ്രഹസാഫല്യമാണ് ഫലം. നമ്മുടെ ആഗ്രഹം വ്യക്തവും ശുദ്ധവുമായിരുന്നാല്‍ അത് നടക്കും എന്നതാണ് ഈ സമയത്തെ പ്രദക്ഷിണത്തിന്റെ ഫലം. അതുകൊണ്ട് തന്നെ ശുദ്ധമായ മനസ്സോടെ പ്രദക്ഷിണം നടത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. രാവിലെ പ്രദക്ഷിണം ചെയ്യുന്നവര്‍ക്ക് രോഗശമനം ഉണ്ടാവും എന്നാണ് വിശ്വാസം. ഉച്ചയ്ക്കാണെങ്കില്‍ സര്‍വ്വാഭീഷ്ടസിദ്ധിയും വൈകിട്ടാണെങ്കില്‍ സര്‍വ്വപാപ പരിഹാരവുമാണ് ഫലം.

കുളിച്ചു വൃത്തിയുള്ള വസ്ത്രം ധരിച്ചു വേണം ക്ഷേത്രത്തിൽ പ്രവേശിക്കാൻ. അലക്കി വൃത്തിയാക്കിയതോ ഈറനോടെയുള്ള വസ്ത്രമാണ് അഭികാമ്യം. ഭഗവാന് സമർപ്പിക്കാനുള്ള പുഷ്പങ്ങൾ ,എണ്ണ, കാണിക്ക എന്നിവ കൈയിൽ കരുതാം. ക്ഷേത്രത്തിനുള്ളിൽ വച്ച് ഉച്ചത്തിലുള്ള സംസാരം, ചിരി , പരിചയം പുതുക്കൽ, പരദൂഷണം എന്നിവ ഒഴിവാക്കി കഴിവതും നാമജപം മാത്രമായിരിക്കണം നമ്മുടെ ചുണ്ടുകളിൽ നിറയേണ്ടത്. 

ചുറ്റമ്പലത്തിനു പുറത്തൂടെ വലം വച്ചശേഷം ക്ഷേത്രത്തിനകത്തേക്കു  കയറി ഭഗവാന്റെ വാഹനത്തെ വണങ്ങിയശേഷം ഭഗവാനെ തൊഴുക . ഭഗവാനെ കാണാനുള്ള അനുമതി തേടുക എന്ന സങ്കല്പത്തിലാണ് ഭഗവാന്റെ വാഹനത്തെ വന്ദിക്കുന്നത്. തുടർന്ന് അതാത് ദേവന്റെ നാമം ഭക്തിയോടെ ജപിച്ചു ശ്രീകോവിലിനു ചുറ്റുമുള്ള പ്രദക്ഷിണം ആരംഭിക്കാം. ഭക്തന്‍റെ വലതുവശത്തു ബലിക്കല്ലു വരത്തക്കവിധം വേണം പ്രദക്ഷിണം വയ്ക്കാന്‍. 

temple
ഗണപതിയ്‌ക്ക് -1, സൂര്യന്-2, ശിവന് -3, ദേവിയ്‌ക്കും വിഷ്ണുവിനും- 4, ആൽമരത്തിന് -7 എന്നിങ്ങനെ പ്രദക്ഷിണം വെയ്‌ക്കണം. ഉച്ചകഴിഞ്ഞാൽആൽപ്രദക്ഷിണം പാടില്ല എന്നാണ് വിധി

ശ്രീകോവിലിന്റെ നടയിലും ബലിക്കല്ലുകളിലും തൊട്ടു തൊഴുക ,കർപ്പൂരം കത്തിക്കുക എന്നിവയൊന്നും പാടില്ല. അബദ്ധവശാല്‍ ബലിക്കല്ലില്‍ തട്ടിയാൽ തൊട്ടുതൊഴരുത്. ശ്രീകോവിൽ നിന്ന് പുറത്തേക്കുള്ള  ഓവില്‍ തൊടുകയോ ഓവിലൂടെ ഒഴുകുന്ന തീർ‌ഥം കോരിക്കുടിക്കുകയോ അരുത്.പ്രദക്ഷിണ ശേഷം കൊടിമരച്ചുവട്ടിൽ പുരുഷന്മാർ സാഷ്ടാംഗ നമസ്കാരവും സ്ത്രീകൾ പഞ്ചാംഗ നമസ്കാരവും  ചെയ്യണം .സ്ത്രീകൾ ശയനപ്രദക്ഷിണം ചെയ്യാൻ പാടില്ല 

സ്ത്രീകൾ മുടിയഴിച്ചിട്ടുകൊണ്ടും പുരുഷന്മാർ ഷർട്ട്, ബനിയൻ എന്നിവ ധരിച്ചു കൊണ്ടും ദേവദർശനം പാടില്ല. ശ്രീകോവിൽനിന്നുള്ള ദേവചൈതന്യം സർപ്പാകൃതിയിലാണ് പുറത്തേക്കു പ്രവഹിക്കുന്നത് അതിനാൽ നടയ്ക്കു നേരെനിന്ന് ഭഗവാനെ വണങ്ങാതെ വലതുവശത്തേക്കോ ഇടതുവശത്തേക്കോ മാറി നിന്ന് ഏകദേശം 30 ഡിഗ്രി ചരിഞ്ഞു വേണം ഭഗവാനെ തൊഴാന്‍.

Tags