ഈ കാര്യങ്ങൾ ശ്രദ്ധിച്ച് ശിവക്ഷേത്ര പ്രദക്ഷിണം നടത്തിയാൽ ഇരട്ടി ഫലം

siva

ശിവക്ഷേത്ര ദർശനം നടത്തുമ്പോൾ വളരെയധികം ശ്രദ്ധയും ചിട്ടയും പാലിക്കണം. ഹൈന്ദവ വിശ്വാസപ്രകാരം പൂർണതയുടെ ദേവനാണ് മഹാദേവൻ. അതിനാൽ ഭഗവാനു പൂർണ പ്രദക്ഷിണം പാടില്ല എന്നാണ് വിശ്വാസം.

ക്ഷിപ്രകോപിയും ഭക്തരിൽ ക്ഷിപ്രപ്രസാദിയുമാണ് മഹാദേവൻ. ആയതിനാൽ ശിവക്ഷേത്ര ദർശനം നടത്തുമ്പോൾ വളരെയധികം ശ്രദ്ധയും ചിട്ടയും പാലിക്കണം.

ശിവവാഹനമായ നന്ദികേശനെ വണങ്ങിയ ശേഷം മാത്രമേ പഞ്ചാക്ഷരീ ജപത്തോടെ ഭഗവാനു മൂന്നു പ്രദക്ഷിണം പാടുള്ളു. മഹാദേവന് ഏറ്റവും പ്രധാനമായ വഴിപാടാണ് ജലധാര. മാസത്തിലൊരിക്കലെങ്കിലും പേരിലും നാളിലും ജലധാര സമർപ്പിച്ചു പ്രാർഥിക്കുന്നത് സർവദുരിതശാന്തി വരുത്തും.

temple

ശ്രീകോവിലിൽ നിന്നുള്ള ഓവിലൂടെ ഒഴുകുന്ന ധാരാജലം ഭഗവാന്റെ ജടയിൽ നിന്ന് ഉത്ഭവിക്കുന്ന ഗംഗാദേവിയായി സങ്കൽപ്പിക്കപ്പെടുന്നു. ഈ ഓവ് മറികടക്കാതെ പ്രദക്ഷിണം ചെയ്യുമ്പോൾ ബലിക്കല്ലുകൾ എപ്പോഴും ഭക്തന്റെ വലതു ഭാഗത്തു വരുന്ന രീതിയിൽ ആവണം എന്നാണ് ചിട്ട. പ്രദക്ഷിണം വച്ച് ഓവിനരികെ എത്തുമ്പോൾ ശ്രീകോവിലിന്റെ താഴികക്കുടം നോക്കി പ്രാർഥിക്കണം. ശേഷം അപ്രദക്ഷിണമായി തിരികെ നടന്ന് ഓവിന്റെ മറുഭാഗത്തെത്തുമ്പോൾ ഒരു പ്രദക്ഷിണം പൂർത്തിയാകും.


വെറുംകയ്യോടെ ക്ഷേത്രദർശനം ഒഴിവാക്കണമെന്നാണ് പറയപ്പെടുന്നത്. നാം നമ്മെത്തന്നെ ഭഗവാനിൽ സമർപ്പിക്കുന്നതിന് പ്രതീകമാണ് വഴിപാടുകൾ. ശിവക്ഷേത്ര ദർശനം നടത്തുമ്പോളെല്ലാം ഒരുപിടി കൂവളത്തിലകളോ കൂവളമാലയോ സമർപ്പിക്കുക.മൃത്യുഞ്ജയ മന്ത്രം, ശിവ പഞ്ചാക്ഷര സ്തോത്രം എന്നിവ ജപിക്കുന്നതും ഇരട്ടിഫലദായകമാണ്
 

Tags