ഇനി അയ്യന്റെ സന്നിധിയില്‍: ശരണംവിളികളോടെ നിയുക്ത ശബരിമല മേല്‍ശാന്തി കെട്ടുനിറച്ചു

Jayaraman Namboothiri sabarimala melsanthi

കണ്ണൂര്‍: കാനനവാസനായ അയ്യപ്പന്റെ തിരുസന്നിധിയിലേക്ക് ശബരിമല നിയുക്ത മേല്‍ശാന്തി കൊട്ടാരം ജയരാമന്‍ നമ്പൂതിരി ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍  ഇരുമുടി കെട്ടും നിറച്ച് പുറപ്പെട്ടു. നെയ്‌തേങ്ങയില്‍  നെയ്‌നിറച്ചു ഇരുമുടി കെട്ടുനിറച്ചാണ് അദ്ദേഹം ഇന്ന്  കലിയുഗവരദന്റെ സന്നിധാനമായ ശബരിമലയിലേക്ക് പ്രയാണമാരംഭിച്ചത്. 

Jayaraman Namboothiri sabarimala melsanthi


 
ഇന്നലെ  രാവിലെ ശ്രീ്കണ്ഠാപുരം കോട്ടൂരിലെ കൊട്ടാരം ഇല്ലത്തിലെ വീട്ടുമുറ്റത്തെ ശബരിമല മാതൃകയിലുണ്ടാക്കിയ പതിനെട്ടാംപടിയുള്ള  മണ്ഡപത്തിന്  മുന്‍പില്‍ വെച്ചാണ് ഇരുമുടിക്കെട്ടു നിറച്ചത്. അയ്യപ്പശരണം വിളികളോടെ  ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തോടെയാണ് കൊട്ടാരം ഇല്ലത്ത് ഒരു വര്‍ഷം നീളുന്ന തീര്‍ത്ഥാടനക്കാലത്തിന് മേല്‍ശാന്തിയാകാന്‍ ജയരാമന്‍ നമ്പൂതൂരിപ്പാട്  ശബരിമലയിലേക്ക് തിരിച്ചത്. 

Jayaraman Namboothiri sabarimala melsanthi

ഇന്നലെ രാവിലെ ആഡൂര്‍ മഹാശിവക്ഷേത്രത്തിലെമഹാരുദ്ര യഞ്ജത്തിന്റെ ഓഫിസിന്റെ ഉദ്ഘാടനംനിര്‍വഹിച്ചിരുന്നു. പതിനഞ്ചോളം  സ്വാമിമാര്‍ അദ്ദേഹത്തൊടൊപ്പമുണ്ടായിരുന്നു. നിയുക്ത മേല്‍ശാന്തിയുടെ കെട്ടുനിറയുടെ ഭാഗമായി മേല്‍ശാന്തിയുടെ ചെറിയച്ഛന്‍ മഹേശന്‍ നമ്പൂതിരി, ജ്യേഷ്ഠന്‍ മോഹനന്‍ നമ്പൂതിരി, ചിറ്റമ്മ ആര്യാഅന്തര്‍ജ്ജനം തുടങ്ങിയവര്‍ അരിയിട്ടു അനുഗ്രഹം ചൊരിഞ്ഞു. 

Jayaraman Namboothiri sabarimala melsanthi

മേല്‍ശാന്തിയുടെ കെട്ടുനിറകാണാനെത്തിയവര്‍ക്ക് വിഭവസമൃദ്ധമായ സദ്യയും കൊട്ടാരം ഇല്ലത്ത് ഒരുക്കിയിരുന്നു. കഴിഞ്ഞ ആറുവര്‍ഷമായി ചൊവ്വ ശിവക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് ജയരാമാന്‍ നമ്പൂതിരി. 

Jayaraman Namboothiri to be next Sabarimala Melsanthi

ശബരിമല തന്ത്രിയില്‍ നിന്നുമാണ് അദ്ദേഹം ഇത്തവണത്തെ ഉത്‌സവങ്ങള്‍ക്ക് മേല്‍ശാന്തിയായി ചുമതലയേല്‍ക്കുക.കഴിഞ്ഞ 15 വര്‍ഷത്തിന് ശേഷമാണ് കണ്ണൂരില്‍ നിന്നും ഒരു മേല്‍ശാന്തി ശബരിമല തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കുന്നത്.

Jayaraman Namboothiri to be next Sabarimala Melsanthi

Jayaraman Namboothiri to be next Sabarimala Melsanthi

Share this story