ആദ്യ നാല് മണിക്കൂറിൽ കാൽ ലക്ഷം പേർ; ശബരിമലയിൽ വൻ തിരക്ക്

Pilgrims flock to Sabarimala even today the day of panthrandu vilakku
Pilgrims flock to Sabarimala even today the day of panthrandu vilakku

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് തീർത്ഥാടകരുടെ തിരക്കു വർധിക്കുന്നു . ആദ്യ നാലുമണിക്കൂറിൽ 24592   പേരാണ്  ഇന്ന് രാവിലെ ദർശനം നടത്തിയത്. ഇന്നലെ ആകെ എത്തിയത് 80984 തീർത്ഥാടകർ ദ‍ർശനം നടത്തിയിരുന്നു. വെർച്ചൽ ക്യു വഴി ബുക്ക് ചെയ്യുമ്പോൾ അനുവദിക്കപ്പെടുന്ന സമയത്ത് തന്നെ തീർത്ഥാടകർ എത്തണമെന്ന് ദേവസ്വം ബോർഡ്.  നിലവിൽ ഭൂരിഭാഗം ആളുകളും സമയം പാലിക്കാതെയാണ് ദർശനത്തിന് എത്തുന്നത്.  ഇത് തിരക്ക് നിയന്ത്രിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ദേവസ്വം ബോർഡ് അറിയിച്ചു.