ശബരീശ സന്നിധിയില്‍ ഭക്തി സാന്ദ്രമായി വൈക്കം ക്ഷേത്ര കലാപീഠത്തിന്റെ സോപാനസംഗീതം
Tue, 17 Jan 2023

ശബരീശ സന്നിധിയെ സംഗീത മുഖരിതമാക്കി വൈക്കം ക്ഷേത്ര കലാപീഠത്തിന്റെ സോപാനസംഗീതം. അഭിജിത്ത് മധുസൂദനന്, സൂരജ് എസ്, അനന്തകൃഷ്ണന് എന്നിവര്‍ ചേര്‍ന്നാണ് ശബരിമല വലിയ നടപ്പന്തലിലെ ശാസ്താ ഓഡിറ്റോറിയത്തില്‍ സോപാനസംഗീതം അവതരിപ്പിച്ചത്. ശബരിമലയിലെ ഭണ്ഡാരം ഡ്യൂട്ടിക്കായി എത്തിയവരാണ് മൂവരും. ആദ്യമായി ശബരീശ സന്നിധിയില്‍ പരിപാടി അവതരിപ്പിച്ചതിന്റെ സന്തോഷവും പങ്കുവച്ചാണ് മൂവരും മടങ്ങിയത്.