അയ്യന്റെ ഇഷ്ട വഴിപാടുകളിലൊന്നായ പുഷ്‌പാഭിഷേകത്തിന് നിയന്ത്രണം

Restrictions on pushpabhishekam offerings at Sabarimala
Restrictions on pushpabhishekam offerings at Sabarimala

തിരുവനന്തപുരം: ശബരിമലയിലെ പ്രധാന വഴിപാടുകളിൽ ഒന്നായ പുഷ്പാഭിഷേകത്തിന് നിയന്ത്രണം. പുഷ്പാഭിഷേക വഴിപാടിന് അമിതമായി പൂക്കള്‍ ഉപയോഗിക്കുന്നത് നിര്‍ത്തലാക്കി. 25 ലിറ്റര്‍ പൂക്കള്‍ മാത്രമായിരിക്കും ഇനി ഉപയോഗിക്കുക. ആവശ്യത്തിലധികം പൂക്കൾ കൊണ്ടുവന്ന് സന്നിധാനത്ത് നശിപ്പിക്കുന്നത് ഒഴിവാക്കുന്നതിനാണ് ഈ നീക്കം. വിഷയത്തിൽ ഹൈക്കോടതിയും തന്ത്രിയും ദേവസ്വം ബോർഡും യോജിച്ചു.

sabarimala

12,500 രൂപ ചെലവുവരുന്ന പുഷ്പാഭിഷേകത്തിന് അയൽസംസ്ഥാനങ്ങളിൽനിന്നാണ് പൂക്കളെത്തിക്കുന്നത്. ഇതിന് ദേവസ്വം ബോർഡ് രണ്ടുകോടിയുടെ കരാറും നൽകി. അമിതമായി പൂക്കളെത്തിക്കുന്നത് ഉപയോഗശേഷം അവ സംസ്കരിക്കുന്നതിനെയും ബാധിക്കുന്നതിനാലാണ് തന്ത്രിയിൽനിന്നടക്കം ഉപദേശംതേടിയത്. തന്ത്രിയുമായി ആലോചിച്ച് പൂക്കളുടെ അളവ് നിശ്ചയിക്കാനായിരുന്നു കോടതിയുടെ നിർദേശമെന്ന് ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. അളവുപാത്രവും തയ്യാറാക്കി.

ദിവസം 80 മുതൽ 100 വരെ പുഷ്പാഭിഷേകമാണ് നടക്കുക. ഇതുവരെ വഴിപാടുകാരുടെ ഇഷ്ടത്തിനൊത്ത് പൂക്കൾ ഉപയോ​ഗിക്കാമായിരുന്നു. പൂജകൾക്കുശേഷം ഇൻസിനറേറ്ററിൽ കത്തിച്ചുകളയുന്നതാണ് രീതി.