തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പുത്തരി അടിയന്തരം നടന്നു
Updated: Sep 3, 2024, 16:02 IST
തളിപ്പറമ്പ : തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പുത്തരി അടിയന്തരം നടന്നു. രാജരാജേശ്വര ക്ഷേത്രത്തിലെ പുത്തരിക്കുള്ള അരി ഉപക്ഷേത്രമായ കയ്യത്ത് നാഗത്തിൽ നിന്നാണ് എഴുന്നള്ളിച്ചെത്തിച്ചത്.
ഇതിനുള്ള അവകാശം പുത്തലത്ത്, എടവലത്ത്, വാര്യമ്പത്ത്, ചെറുവോടൻ എന്നീ കയ്യത്തെ നാലു വീട്ടുകാർക്കാണ്.
ക്ഷേത്രത്തിലെ നിത്യ പൂജക്കുള്ള അരി എത്തിക്കാനുള്ള അവകാശവും ഈ നാലു വീട്ടുകാർക്കാണ് ഉള്ളത്.
പുത്തരിക്ക് മുന്നോടിയായി വെങ്ങര മാടൻ തടവാട്ടുകാർ നെൽകതിരും കയ്യത്ത് മാടൻ തറവാട്ടുകാർ വിറകും മുളയും എത്തിച്ചിരുന്നു. വിഭവസമൃദമായ സദ്യയാണ് പുത്തരിയുടെ ഭാഗമായി തയ്യാറാക്കിയത്. ദൂരസ്ഥലങ്ങളിൽ നിന്ന് ഉൾപ്പെടെ ആയിരങ്ങൾ പുത്തരി സദ്യയിൽ പങ്കാളികൾ ആയി.