വ്യത്യസ്ത ഫലങ്ങൾ ;അറിയാം വിവിധ തരം പുഷ്പാഞ്ജലികൾ

google news
pushpanjali

ഭഗവൽ സന്നിധിയിൽ പൂക്കൾ കൊണ്ട്  സമർപ്പിക്കുന്ന  അർച്ചനയാണ് പുഷ്പാഞ്ജലി.ക്ഷേത്രദര്‍ശനത്തിന് പോകുന്ന മിക്ക ഭക്തരും പുഷ്പാഞ്ജലി വഴിപാടായി സമര്‍പ്പിക്കാറുണ്ട്.


പുഷ്പങ്ങൾകൊണ്ടുള്ള അർച്ചനയോടൊപ്പം ജപിക്കുന്ന മന്ത്രത്തിനനുസരിച്ച്  വിവിധ തരം പുഷ്പാഞ്ജലികൾ  ഉണ്ട്. ഓരോ പുഷ്പാഞ്ജലിക്കും ഓരോ ഫലങ്ങളാണ്. അവ ഏതൊക്കെയാണെന്ന് നോക്കാം .


സ്വയംവര പുഷ്പാഞ്ജലി


 വിവാഹ തടസ്സത്തെ മറികടക്കുന്നതിനും നല്ല ദാമ്പത്യത്തിനും വേണ്ടിയാണ് സ്വയംവര പുഷ്്പാഞ്ജലി സമര്‍പ്പിക്കുന്നത്. ഇതിലൂടെ ഉത്തമനായ അല്ലെങ്കില്‍ ഉത്തമയായ അനുയോജ്യനായ പങ്കാളിയെ ലഭിക്കുമെന്നാണ് വിശ്വാസം

pushpanjali
ഐക്യമത്യസൂക്ത പുഷ്പാഞ്ജലി

വീട്ടിലെ കലഹവും ദമ്പതികള്‍ തമ്മിലുള്ള പ്രശ്‌നങ്ങളും നീക്കുന്നതിന് വേണ്ടിയാണ് ഐക്യമത്യസൂക്ത പുഷ്പാഞ്ജലി നടത്തുന്നത്. ഇത് എല്ലാ വിധത്തിലും നിങ്ങളുടെ ദാമ്പത്യം സന്തോഷത്തിന്റേതാക്കി മാറ്റും എന്നാണ് വിശ്വാസം. വിഷ്ണുക്ഷേത്രത്തിലാണ് ഐക്യമത്യസൂക്ത പുഷ്പാഞ്ജലി നടത്തുന്നത്. 


 മൃത്യുഞ്ജയ പുഷ്പാഞ്ജലി 

 സാധാരണയായി വിഷ്ണു ക്ഷേത്രത്തിലോ അല്ലെങ്കില്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലോ ആണ് വഴിപാടായി ഭാഗ്യസൂക്ത പുഷ്പാഞ്ജലി നടത്താറുള്ളത്. ഇത് നിങ്ങളുടേയും കുടുംബത്തിന്റേയും ഐശ്വര്യത്തിനും ഭാഗ്യത്തിനും സമ്പല്‍സമൃദ്ധിക്കും വേണ്ടി നടത്തുന്ന പുഷ്പാഞ്ജലിയാണ്. ഇത്തരം പുഷ്പാഞ്ജലികള്‍ ചെയ്യുന്നതിലൂടെ ജീവിതം ഐശ്വര്യ പൂര്‍ണമായി മാറും എന്നാണ് ഓരോ ഭക്തന്റേയും വിശ്വാസം

ഐക്യമത്യസൂക്ത പുഷ്പാഞ്ജലി 

ദമ്പതികൾ തമ്മിലുള്ള കലഹം ഒഴിവാക്കാനും ദാമ്പത്യ ഐക്യത്തിനും  ഐക്യമത്യസൂക്ത പുഷ്പാഞ്ജലി സമർപ്പിക്കാം.


ആയുർദോഷശാന്തിക്കും രോഗശമനത്തിനും ശിവ ക്ഷേത്രത്തിൽ മൃത്യുഞ്ജയ പുഷ്പാഞ്ജലി സമർപ്പിക്കാവുന്നതാണ്.


രക്ത പുഷ്പാഞ്ജലി 
ദേവീക്ഷേത്രങ്ങളിൽ രക്ത പുഷ്പാഞ്ജലി സമർപ്പിക്കുന്നത് അഭീഷ്ടസിദ്ധിക്കും ദോഷപരിഹാരത്തിനും ഉത്തമമാണ്.

pushpanjali
സഹസ്രനാമ പുഷ്പാഞ്ജലി

സഹസ്രനാമങ്ങള്‍ ഉരുവിട്ട് നടത്തുന്ന പുഷ്പാഞ്ജലിയാണ് സഹസ്രനാമ പുഷ്പാഞ്ജലി. ഈ വഴിപാട് നടത്തുന്നതിലൂടെ ജീവിതത്തില്‍ സര്‍വ്വൈശ്വര്യം ഫലമായി ലഭിക്കുന്നു


ആയുര്‍സൂക്ത പുഷ്പാഞ്ജലി

ആയുര്‍സൂക്ത പുഷ്പാഞ്ജലി സമര്‍പ്പിക്കുന്നവരും നിരവധിയുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടിയാണ് ആയുര്‍സൂക്ത പുഷ്പാഞ്ജലി സമര്‍പ്പിക്കുന്നത്. ഇത് വളരെ ഉത്തമമായ ഒന്നായാണ് കണക്കാക്കുന്നത്. 


ഭാഗ്യസൂക്ത പുഷ്പാഞ്ജലി
 
വിഷ്ണു ക്ഷേത്രത്തിലോ കൃഷ്ണ ക്ഷേത്രത്തിലോ സമർപ്പിക്കുന്ന ഭാഗ്യസൂക്ത പുഷ്‌പാഞ്‌ജലി  ഭാഗ്യലബ്ധിക്കും , സമ്പല്‍സമൃദ്ധിക്കും കാരണമാകും

Tags