ഈ വസ്തുക്കൾ പൂജാമുറിയിൽ സൂക്ഷിച്ചാൽ വീടിനുള്ളിൽ നെഗറ്റിവിറ്റിയോ ഫലം ?

pooja
pooja

ആരാധനാലയങ്ങൾ പോലെ പ്രതിഷ്ഠാ കർമമോ പൂജാവിധികളോ നടക്കുന്നില്ലെങ്കിലും വീടിനുള്ളിലെ പൂജാമുറിക്ക് വലിയ പ്രാധാന്യമാണ് നാം കല്പിക്കാറുള്ളത് . പൂജാമുറി  വളരെ  ശ്രദ്ധയോടെ പരിപാലിക്കേണ്ടത് അനിവാര്യമാണ്.  ഈ പവിത്രത നിലനിർത്തിക്കൊണ്ട് പൂജാമുറികൾ സൂക്ഷിക്കേണ്ടതും അനിവാര്യമാണ്. ഭാഗ്യത്തിനായും ഐശ്വര്യത്തിനായും പ്രാർത്ഥിക്കുന്ന ഇടമാണെങ്കിലും പൂജാമുറികളിൽ ചില വസ്തുക്കൾ സൂക്ഷിക്കുന്നത് ദോഷഫലം നൽകും. സൗഭാഗ്യത്തിന് പകരം ദൗർഭാഗ്യങ്ങൾ വീട്ടിൽ നിറയുകയും ചെയ്യും. 

പൂജാമുറിയിൽ അർച്ചിക്കുന്നതിനായുള്ള പൂക്കൾ തലേദിവസം വാങ്ങി വയ്ക്കുന്ന പതിവ് ചിലർക്കെങ്കിലും ഉണ്ട്. ഇതും തെറ്റായ കാര്യമാണ്. പൂജാമുറിയുടെ പവിത്രത ഇതിലൂടെ നഷ്ടപ്പെടും എന്നത് മാത്രമല്ല പ്രതികൂല ശക്തികളെ ക്ഷണിച്ചുവരുത്താനും ഇത് കാരണമാകും

pooja

ഏറെ ഇഷ്ടപ്പെട്ടു വാങ്ങിയ ദേവീദേവന്മാരുടെ ചിത്രങ്ങളും പ്രതിമകളും ചെറിയ കേടുപാടുകൾ സംഭവിച്ചാലും പലരും പൂജാമുറികളിൽ തന്നെ സൂക്ഷിക്കാറുണ്ട്. ഇത് ഒരിക്കലും ചെയ്യാൻ പാടുള്ളതല്ല. എത്ര വിലപിടിപ്പേറിയ ചിത്രമോ പ്രതിമയോ ആണെങ്കിലും അത് പൊട്ടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ പൂജാമുറിയിൽ നിന്നും മാറ്റി സ്ഥാപിക്കുക. ഇത്തരം ചിത്രങ്ങൾ സൂക്ഷിക്കുന്നത് വീടിനുള്ളിൽ നെഗറ്റിവിറ്റി നിറയാൻ കാരണമാകും.

മരിച്ചുപോയവരുടെ ചിത്രങ്ങൾക്കും പൂജാമുറികളിൽ ഇടം നൽകാറുണ്ട്. ദൗർഭാഗ്യങ്ങൾ ക്ഷണിച്ചു വരുത്തുന്നതിനും കുടുംബസമാധാനം തകരുന്നതിനുമെല്ലാം ഇത് കാരണമായേക്കാം. ഇത്തരത്തിൽ മരണപ്പെട്ടവരുടെ ചിത്രങ്ങൾ പൂജാമുറിയിൽ സൂക്ഷിക്കുന്നത് ഐശ്വര്യക്കേടായും കരുതി പോരുന്നുണ്ട്.

ചിലരെങ്കിലും വീട്ടിൽ ധരിക്കുന്ന പാദരക്ഷകളിട്ട് പൂജാമുറികളിൽ കയറാറുണ്ട്. ഇത് തെറ്റായ പ്രവണതയാണ്. എന്നാൽ പൂജാമുറിക്കുള്ളിൽ മാത്രമല്ല അതിന് വെളിയിൽ പോലും തൊട്ടടുത്തായി പാദരക്ഷകൾ സൂക്ഷിക്കുന്നത് ശുഭകരമല്ല. സ്ഥലപരിമിതി മൂലം പൂജാമുറികൾക്ക് സമീപം ഷൂ റാക്കുകൾ സൂക്ഷിക്കുന്നുണ്ടെങ്കിൽ അവ എത്രയും വേഗം മറ്റൊരിടത്തേക്ക് മാറ്റിവയ്ക്കണം.
 

Tags