ബക്കളം നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് വ്യാഴാഴ്ച തുടക്കം

bakkalam
bakkalam

തളിപ്പറമ്പ:   ബക്കളം നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് നാളെ തുടക്കമാകും. ഇനിയുള്ള നാളുകൾ ക്ഷേത്രങ്ങൾ പ്രത്യേക പൂജകളാലും ആഘോഷങ്ങളാലും നിറയും. കണ്ണൂർ ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ നെല്ലിയോട് ഭഗവതീ ക്ഷേത്രത്തിൽ  ആഘോഷപരിപാടികൾ വ്യാഴാഴ്ച ആരംഭിക്കും.

തിരുവാതിരകളി, നൃത്തനൃത്യങ്ങൾ, ഭജന,  ഭക്തിഗാനമേള എന്നിവയുണ്ടാകും. എല്ലാദിവസവും നിറമാലയും ഉണ്ടായിരിക്കുന്നതാണ്.
 
ഒക്ടോബർ 11-ന് ഗ്രന്ഥം വെപ്പ്. 13-ന് രാവിലെ ഗ്രന്ഥപൂജ, വാഹനപൂജ, വിദ്യാരംഭം.  ഉച്ചക്ക് 12.00 മണിമുതൽ  അന്ന ദാനം ഉണ്ടായിരിക്കും.

Tags