കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ നവംബർ 3,4 തിയ്യതികളിൽ മുട്ടറുക്കൽ വഴിപാട് സമയത്തിൽ മാറ്റം
Oct 31, 2024, 16:50 IST
കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ദ്രവ്യ കലശം നടക്കുന്നതിനാൽ നവംബർ 3,4 തിയ്യതികളിൽ മുട്ടറുക്കൽ വഴിപാട് സമയത്തിൽ ചില ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
നവംബർ 3 ഞായറാഴ്ച രാവിലെ 6 ന് വലിയപാണി, 6.30 ന് തത്വകലശാഭിഷേകം , പൂമൂടൽ, നിവേദ്യം എന്നിവക്ക് ശേഷം 7.30 മുതൽ മാത്രം മുട്ടറുക്കൽ ആരംഭിക്കും.
തിങ്കളാഴ്ച രാവിലെ 5 മുതൽ 7.30 വരെയും ശേഷം പരികലശാഭിഷേകം, വലിയപാണി, ബ്രഹ്മകലശാഭിഷേകം, പൂമൂടൽ, നിവേദ്യം എന്നിവക്ക് ശേഷം 10.30 മുതൽ മാത്രമേ മുട്ടറുക്കൽ തുടങ്ങുകയുള്ളൂ.