നാരങ്ങാവിളക്ക് സമർപ്പണം എന്തിന് ? എങ്ങനെ സമർപ്പിക്കാം !!!

naranga vilakk

ക്ഷേത്രങ്ങളിൽ  പല വഴിപാടുകളും കഴിപ്പിക്കാറുണ്ട് . ഓരോ വഴിപാടിനും ഓരോ ഫലമാണുള്ളത് .രാഹുദോഷശാന്തിക്കായി ദേവീക്ഷേത്രത്തിൽ സമർപ്പിക്കുന്ന വഴിപാടാണ്  നാരങ്ങാ വിളക്ക്‌. വിളക്ക് വഴിപാടുകളിൽ പ്രധാനമാണ് ഈ വഴിപാട് . 

ഭക്തൻ നേരിട്ട് സമർപ്പിക്കുന്ന  ഒരു ഹോമത്തിൻെറ ഫലമാണ് നാരങ്ങാവിളക്ക് തെളിയിക്കുന്നതിലൂടെ ലഭിക്കുന്നത്. ഉദ്ദിഷ്ടകാര്യസിദ്ധിക്കായും വിവാഹതടസ്സം നീങ്ങുന്നതിനും നാരങ്ങാവിളക്ക് തെളിയിക്കുന്നത് ഉത്തമമത്രേ. ചൊവ്വാ,വെള്ളീ ദിനങ്ങളിൽ ഇത് സവിശേഷമാണ്. 

ദേവീക്ഷേത്രത്തിൽ  നാരങ്ങാവിളക്ക് തെളിച്ചശേഷം  ദേവീപ്രീതികരമായ മന്ത്രങ്ങൾ , ലളിതാസഹസ്രനാമം എന്നിവ ജപിക്കുന്നത് അത്യുത്തമമാണ്.നിത്യേനയോ ചൊവ്വാ,വെള്ളീ ദിനത്തിലോ രാഹുകാലസമയത്ത്  നാരങ്ങാവിളക്ക് തെളിച്ച് പ്രാർഥിക്കുന്നത് രാഹുദോഷശാന്തിക്കുള്ള ഉത്തമമാർഗ്ഗമാണ്. 

naranga vilakk
നാരങ്ങാ നടുവേ പിളർന്ന ശേഷം നീര് കളഞ്ഞ് പുറംതോട് അകത്തുവരത്തക്കരീതിയിൽ ചിരാത് പോലെ ആക്കണം . ഇതിൽ നെയ്യോ നല്ലെണ്ണയോ ഒഴിച്ച് വേണം തിരി തെളിക്കാൻ . തെളിക്കുന്ന നാരങ്ങാവിളക്കിന്റെ എണ്ണം ഒറ്റസംഖ്യയിലായിരിക്കണം. അതായത് എത്ര നാരങ്ങാ എടുക്കുന്നുവോ അതിൽ ഒരു നാരങ്ങയുടെ പകുതി ഉപേക്ഷിക്കണം. 


പൊതുവെ അഞ്ച്, ഏഴ്, ഒൻപത് എന്നീ ക്രമത്തിലാണ് നാരങ്ങാവിളക്ക് തെളിക്കുന്നത് . അമ്ലഗുണമുള്ള നാരങ്ങായിൽ  എണ്ണയോ നെയ്യോ ചേരുമ്പോൾ അതിന്റെ ഫലം തീവ്രമാകും. തിരി തെളിക്കുന്നതിലൂടെ ഭക്തനിലുള്ള എല്ലാ നെഗറ്റീവ് ഊർജവും നിഷ്പ്രഭമാകും. കൂടാതെ  ദേവിയുടെ നടയ്ക്കുമുന്നിൽ നാരങ്ങാവിളക്ക് തെളിച്ചു ഭക്തിയോടെ പ്രാർഥിക്കുന്നത് ആഗ്രഹപൂർത്തീകരണത്തിന് കാരണമാകും.

Tags