കൊട്ടിയൂരിലെ തിടപ്പള്ളിയിലെ ചാരം തളിപ്പറമ്പിൽ രാജരാജേശ്വരന്റെ തിടപ്പള്ളിയിൽ..

thidapalli

കൊട്ടിയൂർ വൈശാഖ മഹോത്സവ വേളയിൽ ഇവിടുത്തെ തിടപ്പളളിയില്‍ തയ്യാറാക്കുന്ന ഭക്ഷണമേ അക്കരക്കൊട്ടിയൂരില്‍ അനുവദിക്കു എന്നതാണ് ചിട്ട. അതുകൊണ്ടുതന്നെ ഇവിടെ തന്നെയാണ് നിവേദ്യങ്ങളെല്ലാം തയ്യാറാക്കുന്നത്. തിടപ്പള്ളിയിൽ നിവേദ്യമൊരുക്കുന്നതിനായി ലോഡു കണക്കിന് വിറകുകളാണ് കത്തിക്കാറുള്ളത്.

thidapalli2

അടുപ്പിലെ ചാരമാകട്ടെ നീക്കാനും പാടില്ല. എന്നാൽ ഇവിടെ കത്തിക്കുന്ന വിറകിന് അതിനനുസരിച്ചുള്ള ചാരം അടുപ്പിനകത്ത് കുമിഞ്ഞു കൂടുന്നില്ല എന്നത് ഏവരെയും അതിശയിപ്പിക്കുന്ന ഒന്നാണ്. 

thidapalli1

അതേ സമയം വളരെ അകലെ സ്ഥിതിചെയ്യുന്ന തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ ക്രമത്തിലധികം ചാരം കുന്നു കൂടുകയും ചെയ്യുന്നുണ്ടത്രെ. ഇവിടെയാകട്ടെ നിത്യനിവേദ്യത്തിനാവശ്യമായ വിറകുകൾ മാത്രമേ ഉപയോഗിക്കുന്നുള്ളു എന്നതാണ് പ്രത്യേകത. അപ്പോൾ എങ്ങനെയാകും ഇത്രയധികം ചാരം കുമിഞ്ഞു കൂടുന്നത്..? ഇത് 
ഇന്നും ഒരു അത്ഭുതമായി തന്നെ നിലനിൽക്കുകയാണ്..

kottiyur

കൊട്ടിയൂരിലെ തിടപ്പള്ളിയിലെ ചാരം ഭൂതഗണങ്ങൾ യഥാസമയം രാജരാജേശ്വരന്റെ തിടപ്പള്ളിയിലേക്ക് മാറ്റുന്നുവെന്നും ഭസ്മപ്രിയനായ ശിവന്‍ ചാരം ഭസ്മമായി പൂശുന്നതുകൊണ്ടാണ് ഇരുപത്തെട്ടുദിവസം പാചകം ചെയ്തിട്ടും ചാരം കൂടാത്തതെന്നുമാണ് ഇന്നും വിശ്വസിക്കപ്പെടുന്നത്. 

kottiyur1