കൊട്ടിയൂർ വൈശാഖ മഹോത്സവം രോഹിണി ആരാധന വ്യാഴാഴ്ച നടക്കും

kottiyoor Vaisakha Mahotsavam Rohini Aradhana will be held on Thursday
കുറുമാത്തൂർ  ഇല്ലത്തെ നായ്ക്കൻ സ്ഥാനികൻ പരമേശ്വരൻ നമ്പൂതിരിപ്പാടിനാണ്  ആലിംഗന പുഷ്പാഞ്ജലി നടത്താനുള്ള അവകാശം

കണ്ണൂർ : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ ആരാധനകളിൽ  നാലാമത്തേതും അവസാനത്തേതുമായ രോഹിണി ആരാധന വ്യാഴാഴ്ച നടക്കും. രോഹിണി ആരാധനാ നാളിൽ നടക്കുന്ന സവിശേഷ ചടങ്ങായ ആലിംഗന പുഷ്പാഞ്ജലിയും ഇന്നാണ് നടക്കേണ്ടത്.   കുറുമാത്തൂർ  ഇല്ലത്തെ നായ്ക്കൻ സ്ഥാനികൻ പരമേശ്വരൻ നമ്പൂതിരിപ്പാടിനാണ്  ആലിംഗന പുഷ്പാഞ്ജലി നടത്താനുള്ള അവകാശം. 

കൊട്ടിയൂർ ദക്ഷയാഗ ഭൂമിയാണെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ വൈശാഖ മഹോത്സവം യാഗോത്സവമായാണ് അറിയപ്പെടുന്നത്. സതീദേവിയുടെ ദേഹ ത്യാഗത്തെത്തുടർന്ന് കോപിഷ്ഠനായ ശിവൻ മുച്ചൂടും മുടിച്ച് താണ്ഡവം തുടങ്ങിയപ്പോൾ പരമശിവന്റെ കോപം  തണുപ്പിക്കാൻ മഹാവിഷ്ണു കെട്ടിപ്പിടിച്ച് സാന്ത്വനിപ്പിച്ച് കോപം തണുപ്പിച്ചു എന്ന പുരാണ സന്ദർഭത്തെ അനുസ്മരിപ്പിക്കുന്നതാണ് ആലിംഗന പുഷ്‌പാഞ്‌ജലി എന്ന ചടങ്ങ്.

kottiyoor Vaisakha Mahotsavam Rohini Aradhana will be held on Thursday

തിരുവഞ്ചിറയിലെ മണിത്തറയിൽ  സ്വയംഭൂവായി കിടക്കുന്ന ശിവലിംഗത്തെ ആലിംഗനം ചെയ്ത്  കുറുമാത്തൂർ ഇല്ലത്തെ സ്ഥാനികനായ  പരമേശ്വരൻ നമ്പൂതിരിപ്പാട് കിടക്കുന്നതാണ് ഈ സവിശേഷമായ ചടങ്ങു് .  

തുടർന്ന് പൊന്നിൻ ശീവേലിയും സന്ധ്യക്ക്‌ പാലമൃത്  അഭിഷേകവും നടക്കും. ജൂൺ 8 മുതലാണ് ചതുശ്ശത പായസ നിവേദ്യങ്ങൾ ആരംഭിക്കുക. എട്ടിന്  തിരുവാതിര ചതുശ്ശതവും, ഒൻപതിന്  പുണർതം ചതുശ്ശതവും, പതിനൊന്നിന്  ആയില്യം ചതുശ്ശതവും നടക്കും. 13 ന് മകം നാളിൽ  കലം വരവ് നടക്കും. അന്ന് ഉച്ചക്ക് നടക്കുന്ന ഉച്ച ശീവേലിക്ക് ശേഷം അക്കരെ കൊട്ടിയൂരിൽ സ്ത്രീകൾക്ക് പ്രവേശനമില്ല.

kottiyoor

16 ന് അത്തം ചതുശ്ശതം,  വാളാട്ടം, കലശപൂജ എന്നിവക്ക് ശേഷം 17 ന് തൃക്കലശാട്ടോടെ ഉത്സവത്തിന് സമാപനമാകും. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനമായിരുന്നു  ചൊവ്വാഴ്ച കൊട്ടിയൂരിൽ തിരക്ക് നന്നേ കുറഞ്ഞിരുന്നു. എന്നാൽ ബുധനാഴ്ച നല്ലതിരക്കാണ് അനുഭവപ്പെട്ടത്. രാത്രിയിലും അക്കരെസനിധി നിറഞ്ഞു കവിയുന്ന ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.

കൊട്ടിയൂരിലെ തിടപ്പള്ളിയിലെ ചാരം തളിപ്പറമ്പിൽ രാജരാജേശ്വരന്റെ തിടപ്പള്ളിയിൽ  (വീഡിയോ കാണാം)