കൊട്ടിയൂരിൽ തിരുവാതിര ചതുശ്ശതവും തൃക്കൂർ അരിയളവും ഇന്ന്

google news
kottiyoor

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിലെ നാല് ചതുശ്ശതങ്ങളിൽ ആദ്യത്തേതായ തിരുവാതിര ചതുശ്ശതവും തൃക്കൂർ അരിയളവും ശനിയാഴ്ച നടക്കും. കോട്ടയം സ്വരൂപത്തിലെ സ്ത്രീകൾക്ക് പന്തീരടി കാമ്പ്രം നമ്പൂതിരിപ്പാട് നിശ്ചിത അളവ് അരി സ്വർണത്തളികയിൽ പകർന്ന് നൽകും. രാത്രി പൂജക്കുശേഷം നാലു തറവാട്ടിലെ സ്ത്രീകൾക്ക് മണിത്തറയിൽ അരിയും ഏഴില്ലക്കാർക്ക് പഴവും ശർക്കരയും നൽകും. 

kottiyoor

തിരുവാതിര, പുണർതം, ആയില്യം, അത്തം എന്നീ നാളുകളിലാണ് ചതുശ്ശതം അഥവാ വലിയവട്ടളം പായസം പെരുമാളിന് നിവേദിക്കുന്നത്. തിരുവാതിര പന്തീരടിയോടെയാണ് തിടപ്പള്ളിയിൽ പായസ നിവേദനം ആരംഭിക്കുക. നിവേദിച്ച പായസം ഭക്തർക്ക് പ്രസാദമായി നൽകും.

kottiyoor

അതേസമയം കൊട്ടിയൂരിൽ വാൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. വെള്ളിയാഴ്ച രാവിലെ മുതൽ ആയിരങ്ങളാണ് കൊട്ടിയൂരിലെത്തി ദർശനം നടത്തി മടങ്ങിയത് . 

Tags