കൊട്ടിയൂരിൽ നാളെ ആയില്യം ചതുശ്ശതം

google news
chathussatham

കൊട്ടിയൂർ വൈശാഖോത്സവത്തിലെ നാല് ചതുശ്ശതങ്ങളിൽ മൂന്നാമത്തേതായ ആയില്യം ചതുശ്ശതം ചൊവ്വാഴ്ച നിവേദിക്കും. കൊട്ടിയൂർ പെരുമാളിന് സമർപ്പിക്കുന്ന വലിയവട്ടളം പായസ നിവേദ്യമാണ് ചതുശ്ശതം എന്നറിയപ്പെടുന്നത്. പൊന്മലേരി കോറോം തറവാടിനാണ് ഇതിനുള്ള അവകാശം.

aayilyam

മണിത്തറയിലും കോവിലകം കയ്യാലകളിലും പായസം വിതരണം ചെയ്യും. നിവേദ്യത്തിനുള്ള സാധനങ്ങൾ വൈരീഘാതക ക്ഷേത്രം പരിപാലന കമ്മിറ്റി വൈസ് പ്രസിഡന്റ് പി.കെ.വിജയൻ നമ്പ്യാർ, സെക്രട്ടറി പി.കെ. ഗോപാലകൃഷ്ൻ എന്നിവരുടെ നേതൃത്വത്തിൽ സമർപ്പിച്ചു.

Tags