ഭക്തന്മാരുടെ വിഘ്‌നങ്ങള്‍ ഇല്ലാതാക്കുന്ന വിഘ്‌നേശ്വരന്‍ ; ഗണപതിക്ക്‌ ഏത്തമിടുമ്പോള്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

Vigneshwar who removes the obstacles of the devotees;  There are certain things to be aware of while offering wishes to Lord Ganesha
Vigneshwar who removes the obstacles of the devotees;  There are certain things to be aware of while offering wishes to Lord Ganesha

ഭക്തന്മാരുടെ വിഘ്‌നങ്ങള്‍ ഇല്ലാതാക്കുന്ന ഭഗവാനാണ് വിഘ്‌നേശ്വരന്‍. ഭക്തരെ അറിവില്ലായ്മയില്‍ നിന്നും പഞ്ചഭൂതങ്ങളില്‍ നിന്നും പ്രകൃതി പ്രതിഭാസങ്ങളില്‍ നിന്നും ഉണ്ടാകുന്ന എല്ലാ തടസ്സങ്ങളെയും തരണം ചെയ്യാന്‍ ഗണപതി ഭഗവാൻ സഹായിക്കും .

ഗണപതി ഭഗവാനോട് പ്രാർത്ഥിക്കുമ്പോൾ ഏത്തമിടുന്നത് പലരുടെയും ശീലമാണ് .എന്നാൽ ഗണപതിക്ക് മുന്നിൽ എഡത്തമിടുമ്പോൾ ശ്രദ്ധിക്കേണ്ട ചില  കാര്യങ്ങളുണ്ട് .വലംകൈ കൊണ്ട് ഇടത്തെ കാതും ഇടതുകൈകൊണ്ട് വലത്തെ കാതും തൊട്ടുകൊണ്ടും കാലുകള്‍ പിണച്ചു നിന്നുകൊണ്ടും കൈമുട്ടുകള്‍ പലവട്ടം നിലം തൊടുവിച്ച് ഗണപതിയെ വന്ദിക്കുന്നുവെന്ന് സാരം ഇടതു കാലിന്‍മേല്‍ ഊന്നിനിന്ന് വലത്ത് കാല്‍ ഇടത്തുകാലിന്റെ മുമ്പില്‍ക്കൂടി ഇടത്തോട്ട് കൊണ്ടുപോയി പെരുവിരല്‍ മാത്രം നിലത്തു തൊടുവിച്ച് നില്‍ക്കണം.

Vigneshwar who removes the obstacles of the devotees;  There are certain things to be aware of while offering wishes to Lord Ganesha

ഇടതുകൈയുടെ നടുവിരലും ചുണ്ടാണി വിരലും കൂടി വലത്തെ ചെവിയും വലത്തേ കൈ ഇടത്തേതിന്റെ മുന്‍വശത്തുകൂടി ഇടത്തോട്ട് കൊണ്ടുപോയി വലതുകൈയുടെ നടുവിരലും ചുണ്ടാണി വിരലും കൊണ്ട് ഇടത്തേ ചെവിയും പിടിക്കണം. എന്നിട്ടാണ് കുമ്പിടുകയും നിവരുകയും ചെയ്യേണ്ടത്. ഇങ്ങനെയാണ് ഏത്തമിടുന്നത്. ഭക്തനെ ആശ്രയിച്ചിരിക്കും ഇത് എത്ര പ്രാവശ്യം ചെയ്യണമെന്നത്.

സാധാരണയായി മൂന്ന്, അഞ്ച്, ഏഴ്, പന്ത്രണ്ട്, പതിനഞ്ച്, ഇരുപത്തൊന്ന്, മുപ്പത്തിയാറ് ഇങ്ങനെ പലവിധത്തില്‍ ചെയ്യാറുണ്ട്. ഇത്തരത്തില്‍ ചെയ്യുന്ന ഭക്തരില്‍ നിന്നും വിഘ്നങ്ങള്‍ മാഞ്ഞുപോകുമെന്നാണ് വിശ്വാസം. എന്നാല്‍ ശാസ്ത്രീയമായി ഇതിനെ ബുദ്ധിയുണര്‍ത്തുന്ന ഒരു വ്യായാമമുറയായിട്ടാണ് പരിഗണിച്ചു വരുന്നത്. രക്തചംക്രമണത്തിനുവേണ്ടുന്ന ഈ വ്യായാമ മുറയിലൂടെ തലച്ചോറിലേക്ക് രക്തത്തിന്റെ ഒഴുക്ക് കൂടുമെന്നും പറയപ്പെടുന്നു.


 

Tags