പ്രശസ്ത ഗായകൻ ജി വേണുഗോപാലും ഭാര്യ രശ്മിയും മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തി

Famous singer G Venugopal and his wife Rashmi visited the Mridangashaileshwari temple

കണ്ണൂർ : പ്രശസ്ത ഗായകൻ ജി വേണുഗോപാലും ഭാര്യ രശ്മിയും മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തി. ദേവിയുടെ നടയിൽ അദ്ദേഹം സംഗീതാർച്ചന നടത്തി. ഏകദേശം ഒരു മണിക്കൂറോളം അദ്ദേഹം ക്ഷേത്രത്തിൽ ചെലവഴിച്ചു.

" മൃദംഗശൈലേശ്വരി ക്ഷേത്രം " സംഗീതം, നൃത്തം, വിജ്ഞാനം, ഇവയുടെ സംരക്ഷകയായറിയപ്പെടുന്ന " മിഴാവിൽ ഈശ്വരി" പിൽക്കാലത്ത് മൃദംഗശൈലേശ്വരിയായതാണെന്നും പറയപ്പെടുന്നു. സംഗീതോപാസകർ നാല് വരിയെങ്കിലും ദേവിക്ക് മുൻപിൽ പാടാതെ പോകാറില്ല. ഞാനും മുടക്കം വരുത്തിയില്ല. അപ്പോൾ മനസ്സിൽ വന്ന സദാശിവ ബ്രഹ്മേന്ദ്രരുടെ ഒരു കീർത്തനം പല്ലവിയും അനുപല്ലവിയും നടയ്ക്ക് മുന്നിൽ നിന്ന് പാടി.

പുനരുദ്ധാരണം നടന്ന ക്ഷേത്രത്തിന് തെക്കുഭാഗത്തായിരുന്നു പഴശ്ശിരാജയുടെ തകർന്ന കോവിലകവും, രാജയുടെ ഉപാസനാമൂർത്തിയായിരുന്ന "പോർക്കലി" ഭഗവതിയുടെ (പോർക്കാളി, അല്ലെങ്കിൽ പോരിന് വിജയാനുഗ്രഹമേകുന്ന ഭദ്രകാളി) മൂലസ്ഥാനവും. പടയാളികൾക്കുള്ള ആയോധന പരിശീലന കളരിയും അവർക്ക് താമസിക്കാനുള്ള കെട്ടിടങ്ങളുമൊക്കെ അതിന് തൊട്ടായിരുന്നു. " എന്ന് ജീ വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു

Tags