എവിടെയെങ്കിലും ഒറ്റയ്ക്കിരുന്നു കരയുന്നതായി നിങ്ങൾ സ്വപ്നം കാണാറുണ്ടോ?
സ്വപ്ന ശാസ്ത്രമനുസരിച്ച് നമ്മൾ കാണുന്ന ഓരോ സ്വപ്നങ്ങള്‍ക്കും ചില അര്‍ത്ഥങ്ങളുണ്ട്. ഈ സ്വപ്നങ്ങള്‍ നിങ്ങളുടെ ഭൂതകാലവുമായോ ഭാവിയുമായോ വര്‍ത്തമാനകാലവുമായോ എല്ലാം ബന്ധപ്പെട്ടിരിക്കാം. നിങ്ങൾ കരയുന്നതായി സ്വപ്നം കണ്ടാൽ അതിനർത്ഥം നിങ്ങളുടെ വികാരങ്ങള്‍ ആരോടെങ്കിലും പ്രകടിപ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു എന്നാണ്. ഇത് കോപം, ദുഃഖം, സന്തോഷം, വേദന അല്ലെങ്കില്‍ ഉല്ലാസം തുടങ്ങിയവയായിരിക്കാം. നിങ്ങളുടെ വികാരങ്ങള്‍ ആരോടും പങ്കുവയ്ക്കാതെ ഉള്ളിലൊതുക്കുന്നതുകൊണ്ടാണ് നിങ്ങൾ കരയുന്നതായി സ്വപ്നം കാണുന്നത്.
നിങ്ങൾ എവിടെയെങ്കിലും ഒറ്റയ്ക്കിരുന്നു കരയുന്നതായാണ് സ്വപ്നം കാണുന്നതെങ്കിൽ അത് ഒരു നല്ല സ്വപ്നമായി കണക്കാക്കപ്പെടുന്നു. ഈ സ്വപ്നം അര്‍ത്ഥമാക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ ചില വലിയ മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുന്നു എന്നാണ്. ജോലി അല്ലെങ്കില്‍ പണം എന്നിവയുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ഉടന്‍ ലഭിക്കുമെന്ന് ഈ സ്വപ്നം സൂചിപ്പിക്കുന്നു.
സ്വപ്നത്തില്‍ മറ്റാരെങ്കിലും കരയുന്നത് കണ്ടാല്‍ അതിനര്‍ത്ഥം നിങ്ങള്‍ വളരെക്കാലമായി എന്തെങ്കിലും കാര്യത്തിലോ ജോലിയിലോ സമ്മര്‍ദ്ദത്തിലായിരുന്നു എന്നാണ്. ഇപ്പോള്‍ നിങ്ങള്‍ക്ക് അതില്‍ നിന്ന് ആശ്വാസം ലഭിക്കും.
നിങ്ങളുടെ മാതാപിതാക്കളോടൊപ്പം നിങ്ങള്‍ കരയുന്നതായി സ്വപ്നത്തില്‍ കണ്ടാല്‍, നിങ്ങളുടെ കുടുംബത്തില്‍ ആരെങ്കിലും ഒരു പുതിയ സ്വത്ത് വാങ്ങുമെന്നാണ് അര്‍ത്ഥമാക്കുന്നത്. സ്വപ്നത്തില്‍ ഒരു കുട്ടി കരയുന്നതായി നിങ്ങള്‍ കണ്ടാല്‍, നിങ്ങളുടെ ജീവിതത്തില്‍ ഉടന്‍ ചില പ്രശ്‌നങ്ങള്‍ വരാന്‍ പോകുന്നു എന്നാണ് അർഥം. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം നേരിടേണ്ടി വന്നേക്കാം.
പിഞ്ചുകുഞ്ഞു കരയുന്നതായാണ് സ്വപ്നം കാണുന്നതെങ്കിൽ ഉടന്‍ തന്നെ നിങ്ങള്‍ക്ക് ഒരു വലിയ അപകടം സംഭവിക്കാന്‍ പോകുന്നു എന്നാണ് അർത്ഥം. അത്തരമൊരു സ്വപ്നം കാണുന്നുവെങ്കില്‍, നിങ്ങളുടെ എല്ലാ ജോലികളും വളരെ ശ്രദ്ധാപൂര്‍വ്വം ചെയ്യണം.