ചുണ്ടേൽ ആനപ്പാറ ശ്രീ മാരിയമ്മൻ ദേവീ ക്ഷേത്ര മഹോത്സവത്തിന് തുടക്കം കുറിച്ചു

google news
sssss

ചുണ്ടേൽ :ചുണ്ടേൽ ആനപ്പാറ ശ്രീ മാരിയമ്മൻ ദേവീ ക്ഷേത്ര മഹോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് കർമ്മി സാജേഷ് ശർമ്മയുടെ നേതൃത്വത്തിൽ കൊടിയേറ്റി. പ്രധാന ദിവസമായ മാർച്ച് 30-ന് ശനിയാഴ്ച രാവിലെ 5.-ന് നട തുറക്കൽ 5.30-ന് ഗണപതി ഹോമം 7- മണിക്ക് ഉഷ പൂജ ' 9 മണിക്ക് പൂജ (നവകം, പഞ്ചഗക്യം, കലശം )

ഉച്ചക്ക് 12-ന് ഉച്ചപൂജ 1 മണിക്ക് അന്നദാനം വൈകു: 4 മണിക്ക് നട തുറക്കൽ 4.30-ന് തയമ്പക. 6.30 -ന് ദീപാരാധന 7 മണിക്ക് ചുണ്ടേൽ ദേവീ ക്ഷേത്രത്തിലേക്ക് നഗര പ്രദക്ഷിണം രാത്രി 10 -ന് ഭാരതാംബ കൂട്ടായ്മമയുടെ  നേതൃത്വത്തിൽ കലാപാരിപാടികളും ഗാനമേളയും ഉണ്ടായിരിക്കുന്നതാണെന്ന് ക്ഷേത്രക്കമ്മറ്റി പ്രസിഡണ്ട് വി. നാരായണൻ സെ ക്രട്ടറി എം.സി സഹദേവൻ ട്രഷറർ പി.എ. സനൽകുമാർ എന്നിവർ അറിയിച്ചു.31-ാം തിയതി പുലർച്ചേ കനലാട്ടം, ഗുരുസി 7 മണിക്ക് കൊടിയിറക്കൽ'

Tags