മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ പുനപ്രതിഷ്ഠയും നവീകരണ കലശവും 2023 ഫെബ്രുവരി 3 മുതൽ

muzhakkunn

ഇരിട്ടി : മുഴക്കുന്ന് ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ പുനപ്രതിഷ്ഠയും നവീകരണ കലശവും 2023 ഫെബ്രുവരി 3  മുതൽ 13 വരെ നടക്കും .ക്ഷേത്രം തന്ത്രിമാരുടെ  മുഖ്യ  കാർമികത്വത്തിൽ  താന്ത്രിക പൂജാദി കർമ്മങ്ങളോടു കൂടിയാണ്  നടക്കുക .ലക്ഷക്കണക്കിന് രൂപയാണ്  ഈ മഹായജ്ഞത്തിന് ചെലവ് വരുന്നത് . 

പണമായും,സ്വർണ്ണങ്ങളുൾപ്പെടെയുള്ള ദ്രവ്യങ്ങളായും,പൂജാ വസ്തുക്കളായും  നൽകിക്കൊണ്ട് ഈ  നവീകരണ കലശത്തിന്റെ  ഭാഗമാവുക  എന്നുള്ളത്  ഒരു മനുഷ്യായുസ്സിൽ അപൂർവ്വമായി മാത്രം സിദ്ധിക്കുന്ന  ഒരു മഹാഭാഗ്യമാണ് .ചരിത്രംകൊണ്ടും പൗരാണികതകൊണ്ടും  കേരളത്തിലെ അപൂർവമായ മഹാക്ഷേത്രങ്ങളിൽ ഒന്നാണ് മുഴക്കുന്ന് ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രം .

Share this story